Home » ന്യൂസ് & വ്യൂസ് » ചര്‍ച്ച പരാജയം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ പണിമുടക്കും

ചര്‍ച്ച പരാജയം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ പണിമുടക്കും

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കും. സമരം ഒഴിവാക്കാന്‍ ഗതാഗത മന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു.ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

കെഎസ്ടിഇയു, ടിഡിഎഫ് സംഘടനകളാണ് സമരം പ്രഖ്യാപിച്ചിരുന്നത്. ടിഡിഎഫ് നേതാക്കള്‍ ഗതാഗത മന്ത്രിയുമായി ഇന്ന് ചര്‍ച്ച നടത്തിയെങ്കിലും ശമ്പളത്തിന്റെയും പെന്‍ഷന്റെയും കാര്യത്തില്‍ ഉറപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച നല്‍കേണ്ടിയിരുന്ന ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല.

രണ്ടര മാസത്തെ പെന്‍ഷനും കുടിശ്ശികയാണ്. ശമ്പളത്തിനായി കെടിഡിഎഫ്സിയില്‍ നിന്ന് 50 കോടി രൂപ വായ്പ ഉറപ്പാക്കിയെങ്കിലും അത് മതിയാകില്ല. പെന്‍ഷന് സര്‍ക്കാര്‍ വിഹിതമായ 27 കോടി നല്‍കിയാലും കുടിശ്ശിക തീരില്ല. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കെഎസ്ടിയുഇ ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. മാര്‍ച്ച് ഒന്നിന് ജീവനക്കാരുടെ കുടുംബാംഗങ്ങളെയും കൂട്ടി നിയമസഭയിലേക്കും മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകാനാണ് യൂണിയനുകളുടെ തീരുമാനം.

Leave a Reply