കടലോരത്തെ കാറ്റിലും കോഴിക്കോട്ടുകാരുടെ സ്നേഹത്തിലും നാട്ടോര്‍മകളുടെ രുചിയിലും അലിഞ്ഞു ചേര്‍ന്ന് കേരളത്തിലെ ഏററവും വലിയ സാഹിത്യോത്സവത്തിന് പ്രമുഖ എഴുത്തുകാരന് സക്കറിയ തിരി തെളിച്ചു എഴുത്തുകാരുടെ നാവറുക്കുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യം വളരെ വലുതാണെന്ന് ഉദ്ഘാടന ഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. എ.പ്രദീപ്കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ സദ്ഗുരു മുഖ്യപ്രഭാഷണം നടത്തി യുവാക്കളുടെ സാഹ്നിധ്യം ഇത്തരം സാംസ്കാരികോത്സവങ്ങളില്‍ കൂടിവരുന്നത് നല്ല പ്രവണതയാണെന്ന് മുഖ്യ പ്രഭാഷണത്തില്‍ അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.സച്ചിദാനന്ദന് ആമുഖ പ്രഭാഷണം നടത്തി കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു ഐ.എ,എസ്, പ്രമോദ് മങ്ങാട്ട്, സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രതിനിധി ജോണ്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു. സുധീര്‍ കക്കര്‍, ആരി സീതാസ്, ഖൈ്വസ ഷഹറാസ്, എവാല്ദ് ഫ്ലിസാര്‍ എന്നിവര്‍ സംബന്ധിച്ചു. രവി ഡി.സി സ്വാഗതവും എ.കെ അബ്ദുല്‍ ഹക്കീം നന്ദിയും പറഞ്ഞു.
