കോഴിക്കോട്: ആള് ദൈവങ്ങളും ആത്മീയതയും മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് സദ്ഗുരു. സാഹിത്യോത്സവ വേദിയില്‍ മാധ്യമപ്രവര്ത്തകന് ശശികുമാറുമായുള്ള മുഖാമുഖത്തില്‍ ആള്‍ദൈവങ്ങളും ആത്മീയതയും ഉത്പന്നങ്ങളാക്കപ്പെടുകയാണോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംവാദത്തില്‍ ആത്മീയത, മതബോധനം, മതേതരത്വം, രാഷ്ട്രീയം, പരിസ്ഥിതി എന്നീ വിഷയങ്ങള്‍ പ്രതിപാദിച്ചു.
