Home » വനിത » പ്രശ്‌നോത്തരിയില്‍ ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടൂര്‍ വിജയികള്‍

പ്രശ്‌നോത്തരിയില്‍ ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടൂര്‍ വിജയികള്‍

കോഴിക്കോട്: കേരള സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പില്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നോത്തരി മത്സരത്തില്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ജി.എച്ച്.എസ്.എസിലെ ആര്‍ദ്ര അനില്‍, ബിന്‍സി എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

മലപ്പുറം പറപ്പൂര്‍ ഐ.യു.എച്ച്.എസ്.എസിലെ മുഹമ്മദ് നയിം, അംജാദ് നിഹാല്‍ എന്നിവര്‍ രണ്ടാം സ്ഥാനവും, കോഴിക്കോട് വടകര പുതുപ്പണം ജെ.എന്‍.എം എച്ച്.എസ്.എസിലെ സുനിജാം, സി. മിഷാല്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 37 ഓളം ടീമുകള്‍ പങ്കെടുത്ത പ്രശ്‌നോത്തരി പി.പ്രേമചന്ദ്രന്‍ മാസ്റ്ററാണ് നിയന്ത്രിച്ചത് . പ്രാരംഭ ഘട്ടത്തിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ആറു ടീമുകള്‍ തുടര്‍ന്ന് ഫൈനലില്‍ ആറു വ്യത്യസ്ത റൗണ്ടുകളിലൂടെ കടന്നു പോയി. ഇതില്‍ നിന്നാണ് വിജയികളായവരെ തെരഞ്ഞെടുത്തത്. വിജയികളുടെ സ്‌കൂളുകള്‍ക്ക് യഥാക്രമം 10,000, 7,000, 5,000 രൂപയുടെ പുസ്തകങ്ങള്‍ ലഭിക്കും.

Leave a Reply