നഗരവത്കരണംമൂലം ഇപ്പോള്‍ എഴുത്തുകാര്‍ക്ക് സ്വന്തം ദേശത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് പ്രശസ്ത സാഹിത്യകാരന് യു കെ കുമാരന്. എഴുത്തും ദേശവും എന്ന വിഷയത്തില്‍ സുഭാഷ്ചന്ദ്രനുമായുള്ള മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്ടുകാരനായിരുന്നില്ലെങ്കില്‍ താനൊരു എഴുത്തുകാരനായി മാറുകയില്ലായിരുന്നെന്നും പ്രാദേശിക ഭാഷയും സംസ്കാരവും തന്റെ നോവലുകളില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഴുത്ത് സ്വന്തം ദേശത്തെ അടയാളപ്പെടുത്തലാണന്ന് മുഖാമുഖത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിച്ച എഴുത്തുകാരന് സുഭാഷ് ചന്ദ്രനും അഭിപ്രായപ്പെട്ടു.അതു കൊണ്ടു തന്നെയാണ് ബഷീറും മറ്റ് കോഴിക്കോടന്‍ സാഹിത്യകാരന്മാരും പ്രാദേശിക ഭാഷകള്‍ തന്റെ കൃതികളില്‍ ഉപയോഗിച്ചത്. ചടങ്ങില്‍ കെ എം ഷഹിത മോഡറേറ്ററായി്