കോഴിക്കോട് : കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തിന് ചൂടു പിടിച്ച ചര്‍ച്ചയോടെ തുടക്കം . കമ്യൂണിസത്തില്‍ നടമാടുന്ന ദുരാചാരങ്ങള്‍ക്കെതിരെ എം എ ബേബി വാചാലനായി . നദിക്കെതിരായി കരിനിയമം ചുമത്തപ്പെട്ടത് അപലപനീയം തന്നെയാണ് കമ്യൂണിസം ഹിംസക്ക് എതിരാണ് അക്രമം മാക്സിയന്‍ കാഴ്ചപ്പാടില്‍ നിന്നുള്ള വ്യതിചലനമാണ് . അറും കൊലക്ക് മറുപടി മറുകൊലയല്ല എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഡല്‍ഹിയിലും , ആന്ധ്രയിലും നടന്ന ദളിത് പീഢനങ്ങളെ കൊട്ടിഘോഷിച്ച ജനങ്ങള്‍ പേരൂര്‍ക്കട ലോ കോളേജ് വിഷയത്തിന് അതിന്റേതായ പ്രാധാന്യം നല്‍കാത്തത് ദൗര്‍ഭാഗ്യകരമാണ് . ട്രസ്റ്റ് എന്നു കേട്ടാലേ ഇപ്പോള്‍ ഭയക്കണം ആ ഒരു സ്ഥിതിയാണിന്ന് എന്ന് ടി പത്മനാഭന് പറഞ്ഞപ്പോള്‍ ഈ കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് എം എ ബേബി മറുപടി നല്കി ആശയ വിശകലനങ്ങളാല്‍ തീപ്പൊരി പാറിയ ചര്‍ച്ചക്ക് എ കെ അബ്ദുള്‍ ഹക്കീം മോഡറേറ്ററായി.
റിപ്പോര്‍ട്ട് സൈനുല്‍ ആബിദ്
ഫോട്ടോ ആനന്ദ് കെ എസ്