Home » കലാസാഹിതി » എഴുത്തുമേശ » ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിന് ആഗോള തലത്തില്‍ അംഗീകാരം ലഭിക്കുന്നു: ദക്ഷിണാഫിക്കന്‍ എഴുത്തുകാരന്‍ ആരീ സിറ്റാസ്

ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിന് ആഗോള തലത്തില്‍ അംഗീകാരം ലഭിക്കുന്നു: ദക്ഷിണാഫിക്കന്‍ എഴുത്തുകാരന്‍ ആരീ സിറ്റാസ്

ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിന് മറ്റു ദേശഭാഷാ സാഹിത്യങ്ങളെക്കാള്‍ ആഗോളതലത്തില്‍ അംഗീകാരം ലഭിക്കുന്നുണ്ടെന്ന് പ്രശസ്ത ദക്ഷിണാഫിക്കന്‍ നാടക കൃത്തും കവിയും , സാമൂഹിക പ്രവര്‍ത്തകനുമായ ആരീ സിറ്റാസ് . കേരള സാഹിത്യോത്സവത്തില്‍ ഡോ.പി കെ ജയരാജനുമായുള്ള മുഖാ മുഖത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ധേഹം . പുരാണ കഥകളിലെ രാജാവിനോടും അധികാര കേന്ദ്രങ്ങളോടും പുരാണങ്ങള്‍ കവിതകളില്‍ ഉള്‍പ്പെടുത്തുന്നതിനോടും തനിക്ക് താത്പര്യമില്ലെന്നും കവിതയുടെയും സംഗീതത്തിന്റെയും താളം താന്‍ വളരുന്നതിനൊപ്പം തന്നില്‍ ഉണ്ടാവുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ജാതി വ്യവസ്തയും വര്‍ണ വെറിയും വീണ്ടും തിരിച്ചു വരുന്നത്് ഇന്ത്യക്കാര്‍ അംബേദ്കറെ മറക്കുന്നത് കൊണ്ടാണെന്ന് .ഇന്ത്യയിലെ ജാതി വ്യവസ്തയെക്കുറിച്ചും തിരിച്ചു വരുന്ന വര്‍ണവെറിയെ കുറിച്ചും കാണികളില്‍ നിന്ന് വന്ന ചോദ്യത്തോട് ആരീ സിറ്റാസ് പ്രതികരിച്ചു.

Leave a Reply