ട്രംപ് ലോകത്തെ ഭീതിപ്പെടുത്തുകയാണ് എന്ന് സ്ലൊവേനിയന്‍ എഴുത്തുകാരനും വിവര്‍ത്തകനുമായ എവാല്ദ് ഫ്ലിസാര്‍. കേരളസാഹിത്യോത്സവത്തില്‍ അനിതാനായരുമായുള്ള മുഖാമുഖത്തിലാണ് അഭയാര്‍ത്ഥികള്‍ക്കുനേരെ കടുത്ത നിലപാടെടുത്ത അമേരിക്കന്‍ പ്രസിഡന്റിനെകുറിച്ച് അഭിപ്രായപ്പെട്ടത്.. ലോകകാര്യങ്ങള്‍ക്കിടയില്‍ തന്റെ ജീവിതത്തെക്കുറിച്ചും എഴുത്തിനെകുറിച്ചും വളരെ ഹാസ്യാത്മകമായ രീതിയില്‍ കാണികളുമായി പങ്കുവെക്കുകയും ചെയ്തു അദ്ദേഹം.
അനുകമ്പയും ലാളിത്യവും ഒരു എഴുത്തുകാരന്റെ മുഖമുദ്രയാണെന്നും സ്വകാര്യ ദുഃഖങ്ങള്‍ എഴുത്തിനെ സാരമായി ബാധിക്കുമെന്നും നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ എഴുത്തിനെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം ഈഫ് ഐ ഒണ്‍ലി ഹാഡ് ടൈം എന്ന അദ്ദേഹത്തിന്റെ പ്രശസ്ത പുസ്തകത്തിന്റെ പ്രസക്തഭാഗം കെ സച്ചിദാനന്ദന്റെ അഭ്യര്‍ത്ഥനമാനിച്ച് അനിതാനായര്‍ കാണികള്‍ക്ക് പരിചയപ്പെടുത്തി.
കേരളത്തിലെ സാഹിത്യാസ്വാദകരുമായി ഏറെനേരം സംവദിച്ചതിനുശേഷമാണ് അദ്ദേഹം വേദി വിട്ടത്.