ഇടതുപക്ഷത്തിന്റെ ഭാവി ഇനിയെന്ത് എന്നത് റഷ്യയുടെ തകര്‍ച്ചയോടെ ലോകത്ത് ഉയര്‍ന്നു വന്ന പ്രധാന ചോദ്യമാണെന്നും മുതലാളിത്തത്തിനെതിരെ ശക്തമായി പോരാടാന്‍ കമ്യൂണിസത്തിനെ സാധിക്കുകയുള്ളൂവെന്നും പ്രമുഖ മാര്‍ക്സിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞന് പ്രഭാത് പട്നായിക്. മനുഷ്യര്‍ക്ക് കമ്യൂണിസമില്ലാതെ സമൂഹത്തില്‍ ജീവിക്കാന്‍ സാധിക്കില്ലെന്ന് കമ്മ്യൂണിസത്തിന്റെ അപചയം നടക്കുന്ന ആധുനിക കാലത്ത് നിയന്ത്രണാത്മകമായ സോഷ്യലിസത്തിലൂടെ അത് തിരിച്ചു പിടിക്കാന്‍ സാധിക്കണം. ജനാധിപത്യം നിലനില്ക്കുന്നതില് കമ്യൂണിസത്തിന്റെ പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യോത്സവത്തില്‍ ഇടതുപക്ഷത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള തലത്തിലുള്ള ഇടതിന്റെ ഭാവിയാണ് ചര്‍ച്ച ചെയ്യേണ്ടത്. ലിബറല്‍ ഡെമോക്രസി അപകടമാണെന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുത്തന്‍ നയങ്ങളിലൂടെ മനസിലാക്കാം. 2008 ലെ സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യയിലെ ഫാസിസത്തിന്റെ വളര്‍ച്ചയ്ക്കും ലിബറല്‍ ഡെമോക്രസിക്കും ശക്തി പകര്‍ന്നത്. ആധുനിക കാലത്ത് ജനാധിപത്യത്തെ നവീകരിക്കേണ്ടത് ആവശ്യമാണെന്നും എം.എം സോമശേഖരന്‍ അഭിപ്രായപ്പെട്ടു.
ആഴമുള്ള പ്രതിസന്ധികളാണ് ഇന്നത്തെ അവസ്ഥയില്‍ ഇടതു പക്ഷം നേരിടുന്നത്. അതിനാല്‍ തന്നെ ഇടതിന്റെ ഭാവി വിവരണാതീതമാണ്. മാര്‍ക്സ് പറയുന്ന വര്‍ഗങ്ങളെ വിപുലപ്പെടുത്തി ഇന്ത്യയില്‍ ജാതീയതയെ കൂട്ടിച്ചേര്‍ത്താല്‍ കമ്യൂണിസത്തിന്റെ ഭാവി ഭദ്രമാക്കാമെന്ന് ടി.വി മധു കൂട്ടിച്ചേര്‍ത്തു. എം.വി നാരായണന് മോഡറേറ്ററായി.
വാര്‍ത്തയും ചിത്രവും ആനന്ദ് കെ എസ്