മലയാളത്തെ ഇല്ലാതാക്കുന്നത് മലയാളികള്‍ തന്നെയെന്ന് കെ . ജയകുമാര്‍.കേരള സാഹിത്യോത്സവത്തില്‍ ‘മലയാളം എവിടെ’ എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
അന്യ ഭാഷാ അധിനിവേശം രൂക്ഷമായ സാഹചര്യത്തില്‍ മാതൃഭാഷയെ കൊല്ലാന്‍ തിടുക്കം അതിന്റെ മക്കള്‍ക്ക് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.മലയാളം മാത്രമല്ല മലയാളി എവിടെ എന്ന ചോദ്യത്തിനും ചര്‍ച്ച മറുപടി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു വന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കെ പി രാമനുണ്ണി , പി സോമ നാഥന് ,കെ സി നാരായണന് എന്നിവര്‍ സംസാരിച്ചു. പി സോമനാഥന് മോഡറേറ്റുചെയ്തു.