കോഴിക്കോടന്‍ രാവിനെ ഗസല്‍ മഴയിൽ നനച്ച് മലയാളത്തിലെ ഗസല്‍ ചക്രവര്‍ത്തി ഉമ്പായിയുടെ ഗസല്‍ രാവ്, ടൂറിസം വകുപ്പും കേരള സാഹിത്യ അക്കാദമിയും സംഘടിപ്പിച്ച ഗസല്‍ രാതിന്റെ സമാപന ദിവസമാണ് ഉമ്പായിയുടെ ഗസല്‍ അരങ്ങേറിയത്.
ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ, ചുപ്കേ ചുപ്കേ രാത് ദിൻ, സുമുഖനേ…സുമുഖീ… ബീച്ച് റോഡിലെ ഭട്ട് റോഡില്‍ ഒരുക്കിയ സ്റ്റേജിൽ ഉമ്പായി പാടിത്തീർക്കുമ്പോൾ കേൾവിക്കാർക്കൊപ്പം തീരത്തെ മണല്‍തരികളിലും ഗസൽ നിറഞ്ഞു.
ഫോട്ടോ: ബിബിൻ ഡി വേലായുധൻ