Home » മറുകാഴ്ച » സന്ധ്യക്കും കുട്ടികൾക്കും ഇനി വന്യമൃഗങ്ങളെ പേടിക്കാതെ അന്തിയുറങ്ങാം

സന്ധ്യക്കും കുട്ടികൾക്കും ഇനി വന്യമൃഗങ്ങളെ പേടിക്കാതെ അന്തിയുറങ്ങാം

വയനാട് പുൽപ്പള്ളി കാര്യംപാതിക്കുന്നിലെ സന്ധ്യക്കും രണ്ടു പിഞ്ചു കുഞ്ഞുക്കൾക്കും സ്വന്തമായി വീടായി. ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ഉടമ ഡോ: ബോബി ചെമ്മണ്ണൂർ ആണ് സഹായ ഹസ്തവുമായി മുൻപോട്ടു വന്നത്. ഏത് സമയത്തും നിലംപൊത്താവുന്ന തരത്തിലുള്ള ഒരു ഷെഡിലായിരുന്നു സന്ധ്യയും രണ്ടര വയസുള്ള രണ്ട് കുട്ടികളും താമസിച്ചിരുന്നത്. വനത്തോട് ചേർന്ന അഞ്ച് സെന്റ് സ്ഥലത്ത് വന്യമൃഗങ്ങളെ പേടിച്ചാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്.മൂന്ന് മാസം കൊണ്ടാണ് വീടുപണി പൂർത്തിയാക്കിയത്

പുൽപ്പള്ളി കാര്യംപാതിക്കുന്നിൽ വച്ച് നടന്ന ചടങ്ങിൽ ബോബി ചെമ്മണ്ണൂർ വീടിന്റെ താക്കോൽ സന്ധ്യക്ക്‌ കൈമാറി. ചടങ്ങിൽ പനമരം ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ്, വാർഡ് മെമ്പർ രമേശ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply