Home » നമ്മുടെ മലപ്പുറം » സൂപ്പര്‍സ്റ്റാറുകളുടെ പ്രോഗ്രസ് കാര്‍ഡ്-2015

സൂപ്പര്‍സ്റ്റാറുകളുടെ പ്രോഗ്രസ് കാര്‍ഡ്-2015

 

സൂപ്പര്‍ഹിറ്റുകളും മെഗാ ഹിറ്റുകളുമായി യുവതാരങ്ങള്‍ തകര്‍ത്ത് വാരിയ വര്‍ഷമായിരുന്നു 2015. കാലമെത്ര കടന്നുപോയാലും മലയാളത്തിന്റെ പ്രിയ താരങ്ങളായി തുടരുന്ന മോഹന്‍ലാലിനെയും മമ്മൂട്ടിയെയും സംബന്ധിച്ച് 2015 എങ്ങനെയാണെന്ന് തിരിഞ്ഞുനോക്കാം.  മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത് 10 സിനിമകളിലാണ്. 5 എണ്ണം വീതം ഇരുവര്‍ക്കും.  ഇതില്‍ ലാലേട്ടന്റെ ഒരു ചിത്രം മൊഴി മാറ്റിയാണ് മലയാളത്തിലേക്ക് എത്തിയത്. ബാക്കി ഉള്ള നാല് എണ്ണം മലയാളത്തിലെ മികച്ച സംവിധായകര്‍ക്കൊപ്പവും

മമ്മൂട്ടിയുടെ 5 സിനിമകളില്‍ 3 എണ്ണവും പ്രമുഖ സംവിധായകര്‍ക്കു ഒപ്പം ആയിരുന്നു. 2015ന്റെ തുടക്കത്തില്‍ ഇരുവരുടെയും ആദ്യം റിലീസ് ചെയ്ത ചിത്രങ്ങള്‍ എന്നും എപ്പോഴും, ഫയര്‍ മാന്‍ എന്നിവയായിരുന്നു.

മോഹലാല്‍ നായകനും മഞ്ജു വാരിയര്‍ നായികയും ആയി എത്തിയ സത്യന്‍ അന്തികാടിന്റെ എന്നും എപ്പോഴും ശരാശരി ചിത്രമായിരുന്നു.

ദീപു കരുണാകന്‍ സംവിധാനം ചെയ്ത ഫയര്‍ മാന്‍ മമ്മൂട്ടി- നൈലാ ഉഷ എന്നിവര്‍ കേന്ദ്ര കഥാപാത്രം ആയി വന്ന ചിത്രമായിരുന്നു. നടന്‍ രതീഷ്‌ന്റെ മകന്റെ അരങ്ങേറ്റ ചിത്രം കൂടി ആയിരുന്നു ഫയര്‍മാന്‍ സമ്മിശ്ര പ്രതികരണം വാങ്ങി തിയറ്ററില്‍ വലിയ ആളനക്കം സൃഷ്ടിക്കാതെ കടന്നുപോയി. സിദിഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി- നയന്‍ താര എന്നിവര്‍ പ്രധാന കഥപാത്രം ആയി വന്ന ചിത്രം ആണ് ഭാസ്‌കര്‍ ദി റാസ്‌കല്‍. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് എത്തിയ ചിത്രം തിയറ്ററില്‍ വിജയമായിരുന്നുവെങ്കിലും സമ്മിശ്ര പ്രതികരണമാണുണ്ടായത്.

മോഹലാലിന്റെ മൊഴിമാറ്റ ചിത്രമായ മൈത്രി കേരളത്തില്‍ വന്നതും പോയതും ആരാധകര്‍ പോലും അറിഞ്ഞില്ല. പിന്നീട് എത്തിയത് ജോഷി സംവിധാനം ചെയ്ത ലൈല ഒ ലൈല ആയിരുന്നു. ഇത് കണ്ടവര്‍ ജോഷി ചതിച്ചാശാനേ എന്ന പ്രശസ്ത സിനിമാ ഡയലോഗ് പറഞ്ഞ് ആശ്വാസം കണ്ടെത്തി. ചിത്രം തിയറ്ററില്‍ എട്ട് നിലയില്‍ പൊട്ടി എന്ന് പ്രത്യേകം പറയേണ്ടതില്ല. മാര്‍ത്താണ്ഡന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ അച്ഛാദിന്‍ മമ്മൂട്ടിയ്ക്ക് അത്ര നല്ല ദിനങ്ങളല്ല സമ്മാനിച്ചത്. ചിത്രം വന്‍ പരാജയമായിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം കമലും മ്മൂട്ടിയും ഒന്നിച്ച ഉട്ടോപ്യയിലെ രാജാവ് സമ്മിശ്ര പ്രതികരണമാണ് നേടിയത്. പ്രേക്ഷകര്‍ അമിത പ്രതീക്ഷയുമായി കാത്തിരുന്ന ചിത്രമായിരുന്നു മോഹന്‍ലാല്‍- രജ്ഞിത്ത് കൂട്ടുകെട്ടില്‍ എത്തിയ ലോഹം. കലക്ഷന്‍ റെക്കോര്‍ഡ് ഇട്ടെങ്കിലും ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ലെന്നത് സത്യം. പദ്മകുമാര്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന കനല്‍ വെറും കരിക്കട്ടയായിരുന്നെന്ന് പ്രേക്ഷകര്‍ വേദനയോടെ തിരച്ചറിഞ്ഞത് 2015ന്റെ അവസാനമായിരുന്നു

പ്രവാസിയുടെ അതിജീവനത്തിന്റെ കഥ വരച്ചിട്ട സലിം അഹമ്മദ്- മമ്മൂട്ടി ചിത്രം പത്തേമാരി പ്രേക്ഷക പ്രശംസയും സാമ്പത്തിക വിജയവും നേടി. കനലും പത്തേമാരിയും റിലീസിനായി കാത്തിരുന്ന സമയത്ത് നവ മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വാചകം ശ്രദ്ധേയമാണ്. ”എന്ന് നിന്റെ മൊയ്തീന്‍ തീര്‍ത്ത കണ്ണീര്‍ പുഴയിലേക്ക് പത്തേമാരിയുമായിവരുന്ന മമ്മൂട്ടി കര പറ്റിയേക്കാം, പക്ഷെ കനലുമായി വരുന്ന ലാലേട്ടന്റെ അവസ്ഥ!” പോസ്റ്റ് അറം പറ്റി, കനല്‍ കരിക്കട്ടയായി. സൂപ്പര്‍ സ്റ്റാറുകളുടെ 2015 ഇങ്ങനെയൊക്കെയാണ്. മമ്മൂട്ടിയ്ക്ക് പത്തേമാരി നല്‍കിയ വിജയതിളക്കം മാത്രം മതി കഴിഞ്ഞ വര്‍ഷത്തെ ഓര്‍ക്കാന്‍. എന്നാല്‍ മോഹന്‍ലാലിന് അടിപതറി എന്ന് പറയാതെ വയ്യ. ബന്ധങ്ങളോടുള്ള കടപ്പാടിന്റെ പേരില്‍ മാത്രം ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് ലാല്‍ തുടരുകയാണെങ്കില്‍ വിജയം ഇനിയും അകലെ തന്നെ.

Leave a Reply