Home » കലാസാഹിതി » എഴുത്തുമേശ » ആശയവും ആദര്‍ശവും ഇല്ലാതാവുന്ന ജനാധിപത്യം : രാമചന്ദ്രഗുഹ

ആശയവും ആദര്‍ശവും ഇല്ലാതാവുന്ന ജനാധിപത്യം : രാമചന്ദ്രഗുഹ

 

കോഴിക്കോട്: ആധുനിക കാലത്തെ ജനാധിപത്യത്തില്‍ ആദര്‍ശവും ആശയവും
ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ ചരിത്രകാരനും ചിന്തകനുമായ
രാമചന്ദ്രഗുഹ. കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ എഴുപതു വര്‍ഷത്തെ ഇന്ത്യ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലിടങ്ങളുടെയും തൊഴില്‍സാധ്യതകളുടെയും ഇല്ലായ്മയാണ് രാജ്യത്തെ യുവാക്കള്‍ വിധ്വംസകപരമായ സംഘടനകളിലേക്ക് ചേക്കേറാനുള്ള പ്രധാന കാരണം. ബ്രിട്ടന്‍, അമേരിക്ക പോലുള്ള രാജ്യത്തെതുപോലെ ഏകഭാഷാ സമ്പ്രദായം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കിയാല്‍ രാജ്യപുരോഗതിയുണ്ടാവും. ജോലി സാധ്യത കുറഞ്ഞതും, പാരിസ്ഥിതകമായ അസന്തുലിതത്വവും ഇന്ത്യയുടെ വികസനത്തില്‍ കറുത്ത അധ്യായങ്ങളായി അദ്ദേഹം
വിലയിരുത്തി.

ആദിവാസി, ഗോത്രവിഭാഗങ്ങളുടെ സംവരണം അത്യാവശ്യമാണ്.
മാര്‍ക്‌സും ഏംഗല്‍സും അവരുടെതായ സാഹചര്യങ്ങള്‍ക്കനുസൃതമായ തത്വങ്ങളാണ് പ്രചരിപ്പിച്ചത്. എന്നാല്‍ അവരെ ചുവടു പിടിച്ച് ഇന്ത്യന്‍ സാഹചര്യത്തില്‍
പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും, പശ്ചിമ ബംഗാളില്‍
ജ്യോതിബസുവിനും ഇടതുപക്ഷത്തിനും സംഭവിച്ച അപചയത്തിന് കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു. ബഹുപാര്‍ട്ടി സംവിധാനം നിലവിലുള്ള കാലത്തോളം ഭൂരിപക്ഷത്തിന് പ്രാധിനിധ്യമില്ലാതെ വരും. കേരളത്തില്‍ നിലവിലുള്ള മുന്നണി സംവിധാനം ഇത്തരം സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply