Home » ഇൻ ഫോക്കസ് » നജീബിനെ കിട്ടിയോ? ഓർമ്മപ്പെടുത്തലുമായി ലിറ്ററേച്ചർ ഫെസ്റ്റിവൽ

നജീബിനെ കിട്ടിയോ? ഓർമ്മപ്പെടുത്തലുമായി ലിറ്ററേച്ചർ ഫെസ്റ്റിവൽ

ദിനു കടവ്

കോഴിക്കോട്ടെ ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദി ‘നജീബിനെ കിട്ടി… നജീബിനെ കിട്ടിയേ.. നജീബിന്റെ മാസ്ക് ധരിച്ച ഒരു കൂട്ടം ആളുകൾ ഒരു ചെറുപ്പകാരെന്റെ പുറകെ ഓടുന്നു എല്ലാവരും നജീബ്… നജീബ്… എന്നുവിളിക്കുന്നുണ്ടായിരുന്നു. ഒടുക്കം ചെറുപ്പക്കാരനെ എല്ലാവരും ചേർന്ന് പിടിച്ച് മുഖത്തെ മാസ്ക് മാറ്റുന്നു അല്ല… അല്ല…ഇത് നജീബ് അല്ല അല്ലേ? പിന്നെ നജീബ് എവിടെ?. ഓരോരുത്തരും പരസ്പരം ഇതാണോ നജീബ് ഇതാണോ നജീബ് എന്ന് ചോദിച്ചു മാസ്ക് മാറ്റുന്നു. അവർക്കൊപ്പം ഒരു തിരിച്ചറിവോടെ കൂടി നിന്നവരും മനസിലാക്കുന്നു നജീബിനെ ഇതുവരെ കിട്ടിയില്ല. നിറകണ്ണുകളോടെ അവന്റെ മാതാവ് വീട്ടിൽ കാത്തിരിക്കുന്നു. നോട്ടു നിരോധനത്തിന്റെ കുത്തൊഴുക്കിൽ എല്ലാവരും മറന്നുകൊണ്ടിരിക്കുന്ന നജീബ് നമ്മളിൽ ഒരാളായിരുന്നു. ഇൗ മഹാരാജ്യത്തിന്റെ ദേശീയത അവന്റേതും കൂടിയായിരുന്നു.. കോഴിക്കോട്ടെ സാംസ്‌കാരിക പ്രവർത്തകരാണ് ഹാഷ് ടാഗിൽ മാത്രം ഒതുങ്ങാത്ത പ്രതിഷേധവുമായി ആൾക്കൂട്ടത്തിനിടയിൽ നജീബിനെ തിരഞ്ഞ് കെ എൽ എഫ് വേദിയിലെത്തിയത്. എഴുത്തോല വേദിക്കരുകിൽ ‘കലഹിക്കുന്ന കലാലയം’ എന്ന ചർച്ചക്കിടയിലായിരുന്നു പ്രതിഷേധം.

ഒക്ടോബര്‍ പതിനഞ്ചിനാണ് നജീബ് അഹമ്മദ് എന്ന ജെഎന്‍യുവിലെ ഒന്നാം വര്‍ഷ ബയോടെക്നോളജി ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയെ കാണാതാകുന്നത്. നജീബിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് 16നു ചേര്‍ന്ന വാര്‍ഡന്‍ കമ്മറ്റി യോഗം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവര്‍ എബിവിപി പ്രവര്‍ത്തകരായിരുന്നു. ഇരുപതോളം വിദ്യാര്‍ഥികള്‍ പൊലീസില്‍ ഒന്നിലധികം തവണ നടന്ന ഈ ആക്രമണത്തിന് സാക്ഷ്യം പറഞ്ഞിട്ടുണ്ട്. വെറുപ്പും വിദ്വേഷവും വമിക്കുന്ന ആക്രോശങ്ങളോടെയാണ് നജീബിനെ എബിവിപി സംഘം കൈകാര്യം ചെയ്തതെന്ന് സംഭവം നടക്കുമ്പോള്‍ പരിസരത്തുണ്ടായിരുന്നവര്‍ തുറന്നു പറയുന്നുണ്ട്.


രോഹിത് വെമുല …നജീബ്..ഇരകൾ കൂടിക്കൊണ്ടിരിക്കുന്നു… നാം ഇനിയും നാം ഇനിയും നിശ്ശബ്ദരായിരുന്നുകൂടാ പ്രതിഷേധക്കാർ ഉയർത്തിയ പ്ലക്കാർഡുകൾ മാതാപിതാക്കൾക്കുമുന്പിൽ ഉയർത്തുന്ന ചോദ്യം ചിഹ്നവും അതുതന്നെയാണ് നിങ്ങളുടെ മക്കൾ സുരക്ഷിതരാണോ?

പ്രതിഷേധക്കാർ ആൾക്കൂട്ടത്തിടയിൽ മറഞ്ഞപ്പോൾ ചുവരിൽ അവർ വരച്ച ചിത്രവും അവർ എഴുതിയ ഇത് ഞാനാവാം ഇത് നിങ്ങളാവാം തുടങ്ങിയ വാക്കുകളും കാഴ്ചക്കാർ പലതവണ വായിച്ചിട്ടുണ്ടാവണം

Leave a Reply