ദൈവ സൃഷ്ടിയില്‍ പരിസ്ഥിതി ബോധം കുറഞ്ഞ സൃഷ്ടി മനുഷ്യനാണെന്നും മനുഷ്യനൊഴിച്ച് മറ്റൊരു ജീവജാലവും ഭൂമിയില്‍ നിലനില്ക്കണ്ട എന്ന നിലയിലാണ് നമ്മുടെ പോക്ക് എന്നും അംബികാസുതന്‍ മാങ്ങാട് . കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പരിസ്ഥിതിയും കലാഭാവനയും എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സാഹിത്യത്തിലെ പ്രമുഖരായ എം എം ബഷീര്‍ , ആഷ മേനോന്,വൈശാഖന് , സാറാജോസഫ് എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ മനുഷ്യന്റെ പ്രകൃതി ചൂഷണം എന്ത്കൊണ്ട് തങ്ങളുടെ കൃതികളില്‍ ചേര്ക്കാനാകുന്നില്ല എന്ന് ആശങ്ക ഉയര്‍ന്നു.കുടിവെള്ളം ബോട്ടിലില്‍ കിട്ടുന്ന പോലെ വായുവും പണം കൊടുത്തു വാങ്ങുന്ന സ്ഥിതി വിദൂരമല്ല ,ജീവിതത്തിലെ എല്ലാ വിഷയങ്ങളും രചനക്കായി ഉപയോഗിക്കുന്നവര്‍ പരിസ്ഥിതി കൂടി അതില്‍ ഉള്‍പ്പെടുത്തണമെന്ന് വൈശാഖന് അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം ഊട്ടി ഉറപ്പിച്ചുകൊണ്ടും വരാനിരിക്കുന്ന വലിയ വരള്‍ച്ചക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടും ചര്‍ച്ച സമാപിച്ചു.