സാഹിത്യോത്സവത്തിന്റെ മൂന്നാം പതിപ്പിന് കോഴിക്കോട് കൊടിയിറങ്ങിയപ്പോൾ മികച്ച ഓൺലൈൻ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്കാരം കാലിക്കറ്റ് ജേര്‍ണലിന്. മികച്ച രണ്ടാമത്തെ വെബ് പോർട്ടലിനുള്ള അവാർഡും കാലിക്കറ്റ് ജേർണലിനു ലഭിച്ചു സാഹിത്യോത്സവത്തിന്റെ വാർത്തകളും വിശേഷങ്ങളും വിശകലനങ്ങളും മലയാളികളുടെ വിരൽത്തുമ്പിലേക്കെത്തിച്ചതിനുള്ള പുരസ്കാരം കാലിക്കറ്റ് ജേര്‍ണല്‍ പ്രതിനിധി ആനന്ദ് കെ എസ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനില്‍ നിന്നും ഏറ്റുവാങ്ങി.
വാർത്തകൾ നിങ്ങളിലേക്കെത്തിച്ച ഞങ്ങളുടെ കൂട്ടുകാർ ആനന്ദ് കെ എസ്, വരുൺ വിനോദ്, ഹണി, ആദിൽ, ആര്യ, സ്വാതി, രമ്യശ്രീ, റിഷാന, അനന്ദു,വിവേക് വിനോദ്