ജോലിക്കാരായ സ്ത്രീകള്‍ക്ക് താമസിക്കാനായി കോഴിക്കോട് ഇരിങ്ങാടന്‍പള്ളിയില്‍ കേരള സംസ്ഥാന ഹൗസിങ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഹോസ്റ്റലും ഡേ കെയര്‍ സെന്ററും തയാറാകുന്നു. ഒരു മുറിയില്‍ മൂന്നു പേര്‍ക്ക് എന്ന കണക്കില്‍ 159 പേര്‍ക്ക് താമസിക്കാവുന്ന സൗകര്യമാണ് ഇവിടെ ഒരുക്കിയത്.
മൂന്നു നില കെട്ടിടത്തിന് 7.8 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. ഗെസ്റ്റ് റൂം, സിക് റൂം, മെസ് തുടങ്ങിയവയാണ് ഇതിലുള്ളത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. മാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട് അവസാന ഘട്ട പ്രവൃത്തികള്‍ നടക്കുകയാണ്. ജൂണ്‍ മുതല്‍ ഹോസ്റ്റലില്‍ പ്രവേശനം അനുവദിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.