Home » നമ്മുടെ കോഴിക്കോട് » ‘ആരോ വരുന്നുണ്ട്​. ഞാൻ തിരിച്ചു വിളിക്കാം’ രസിലയുടെ അവസാന വാക്കുകൾ

‘ആരോ വരുന്നുണ്ട്​. ഞാൻ തിരിച്ചു വിളിക്കാം’ രസിലയുടെ അവസാന വാക്കുകൾ

‘ആരോ വരുന്നുണ്ട്​. ഞാൻ തിരിച്ചു വിളിക്കാം.’ പുനെ ഇൻഫോസിസിൽ കൊല്ല​പ്പ​ട്ട കോഴിക്കോട്ടുകാരി രസില രാജു(24) ബന്ധുവായ അഞ്​ജലി നന്ദകുമാറുമായി നടത്തിയ ഫോൺ സംഭാഷണത്തി​ന്‍റെ അവസാന വാക്കുകൾ ഇതായിരുന്നു. ഫോൺ സംഭാഷണം അവസാനിപ്പിച്ച രസില അടുത്ത നിമിഷങ്ങളിൽ മരണ​പ്പടുകയായിരുന്നു.

ഞായറാഴ്​ച ദിവസം തനിച്ചിരുന്ന്​ ജോലി ചെയ്യാൻ തനിക്ക്​ താത്​പര്യമില്ലെന്ന്​ സംഭാഷണത്തിനിടെ രസില പറഞ്ഞിരുന്നു. തന്‍റെ ബോസ്​ ഇതിന്​ തന്നെ നിർബന്ധിക്കുകയാണ്​. എന്നാൽ ഇന്ന്​ ചെയ്യുന്ന ജോലി പൂർത്തിയാക്കിയാൽ ഫെബ്രുവരിയില്‍ തനിക്ക്​ ബംഗുളൂരുവിലേക്ക്​ മാറ്റം കിട്ടുമെന്ന പ്രതീക്ഷയും രസില വച്ചു പുലർത്തിയിരുന്നു.

സംഭാഷണം അവസാനിപ്പിക്കാനിടയാക്കി കടന്നു വന്നയാളാണ്​ രസിലയുടെ കൊലപാതകത്തിന്​ ഉത്തരവാദി. അയാളുമായി രസില മൽപ്പിടുത്തം തന്നെ നടത്തിയിട്ടുണ്ട്​. രസിലയുടെ മുഖത്തും നെഞ്ചത്തും മർദ്ദനമേറ്റതിന്‍റെ പാടുമുണ്ട്​. അതിനു ശേഷം കമ്പ്യൂട്ടർ കേബിൾ ഉപയോഗിച്ചാണ്​ കൊല​പ്പടുത്തിയത്​.

അടുത്ത ദിവസം കൊലപാതകി എന്ന്​ കരുതുന്ന ഇൻഫോസിസ്​ ​സുരക്ഷാ ജീവനക്കാരൻ സൈകിയ ഭാബെൻ പൊലീസ്​ പിടിയിലായി.

രസിലയുടെ കൊലപാതകത്തിൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ അനുശോചിച്ചപ്പോൾ

ഫോട്ടോ: ബിബിൻ ഡി വേലായുധൻ

Leave a Reply