Home » ന്യൂസ് & വ്യൂസ് » ‘ഉത്തരം താങ്ങുന്ന ഗൗളിയെ പോലെ’ സി പി ഐ ക്കെതിരെ പരോക്ഷ വിമർശനവുമായി എസ് എഫ് ഐ നേതാവ്

‘ഉത്തരം താങ്ങുന്ന ഗൗളിയെ പോലെ’ സി പി ഐ ക്കെതിരെ പരോക്ഷ വിമർശനവുമായി എസ് എഫ് ഐ നേതാവ്

മറ്റുള്ളവരുടെ ചിലവിൽ കിട്ടുന്ന വിജയങ്ങളിൽ അഹങ്കരിക്കുന്നവർ നടത്തുന്ന ജല്പനങ്ങളെ വിദ്യാർത്ഥികൾ അവജ്ഞയോടെ തള്ളിക്കളഞ്ഞ് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകും. സി പി ഐ ക്കെതിരെ പരോക്ഷ വിമർശനവുമായി എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു.തന്റെ ഫേസ്ബുക്കിലിനാണ് സാനു ഈ കാര്യം വെളിപ്പെടുത്തിയത് ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

 

 

 

 

 

 

 

കാസർഗോഡ് നിന്ന് ഒരു ബസ് പുറപ്പെട്ട്, കയറുന്നവർക്കെല്ലാം മോഹിപ്പിക്കുന്ന വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചാൽ പോലും തിരുവനന്തപുരത്തെത്തിയാലും വണ്ടി നിറക്കാൻ കഴിയാത്ത ചിലരുണ്ട് നമ്മുടെ നാട്ടിൽ…….. മറ്റുള്ളവരുടെ ചിലവിൽ കിട്ടുന്ന വിജയങ്ങളിൽ അഹങ്കരിക്കാൻ മാത്രം അറിയാവുന്നവർ. ഉത്തരം താങ്ങുന്ന ഗൗളിയെ പോലെയാണവർ….. സംഘപരിവാരത്തിനു സഹായകരമായ നിലപാടുകൾ തുടർച്ചയായി എടുത്തുകൊണ്ടേയിരിക്കുന്ന നിങ്ങൾ, ഈ മഹാപ്രസ്ഥാനത്തിനെതിരെ നടത്തുന്ന ജല്പനങ്ങളെ വിദ്യാർത്ഥികൾ അവജ്ഞയോടെ തള്ളിക്കളഞ്ഞ് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകും.

Leave a Reply