Home » ന്യൂസ് & വ്യൂസ് » വി. എസിന് നൽകിയത് പോലെ ക്യാപിറ്റൽ പണിഷ്മെന്‍റൊന്നും ഞാൻ എന്റെ പിതാവിന് നൽകിയിട്ടില്ല: പിണറായിക്ക് മറുപടിയുമായി കെ മുരളീധരന്‍

വി. എസിന് നൽകിയത് പോലെ ക്യാപിറ്റൽ പണിഷ്മെന്‍റൊന്നും ഞാൻ എന്റെ പിതാവിന് നൽകിയിട്ടില്ല: പിണറായിക്ക് മറുപടിയുമായി കെ മുരളീധരന്‍

തന്‍റെ ഫേസ്ബുക്കിലിനാണ് കെ മുരളീധരന്‍ മറുപടി നല്‍കിയത് ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണ്ണരൂപം ചുവടെ

 

 

 

 

 

 

 

പിണറായി വിജയൻ വി. എസ് അച്ചുതാനന്ദന് നൽകിയത് പോലെ ക്യാപിറ്റൽ പണിഷ്മെന്റൊന്നും ഞാൻ എന്റെ പിതാവിന് നൽകിയിട്ടില്ല. ഒരു പുരുഷായുസ്സ് മുഴുവൻ കേരള ജനതക്കായി ജീവിതം ഉഴിഞ്ഞ് വച്ച കെ കരുണാകരന്റെ മകനായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. കേരളീയർക്ക് വേണ്ടി കെ കരുണാകരൻ നടപ്പിലാക്കിയിട്ടുള്ള ജനക്ഷേമ പ്രവർത്തനങ്ങൾ ഇന്നത്തെ മുഖ്യമന്ത്രി പഠിക്കുന്നത് നന്നായിരിക്കും.
കെ കരുണാകരന്റെ ഭരണകാലത്ത് കേരളത്തിലെ ഒരു കലാലയത്തിന്റെ മുമ്പിലും വിദ്യാർഥികൾക്ക് ആഴ്ചകളോളം പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. സ്വാശ്രയ മാനേജ്മെന്റിനെതിരായ സമരത്തിൽ രക്തസാക്ഷികളായവരുടെ രക്തത്തിൽ ചവിട്ടി നിന്നാണ് ഇന്ന് പിണറായി വിജയൻ സംസാരിക്കുന്നത്.

CPI – ക്കും, വി എസ് അച്ചുതാനന്ദനേയും ബോധ്യപ്പെടുത്താൻ കഴിയാത്ത രാഷ്ട്രീയം കരുണാകരന്റെ മകനെ പഠിപ്പിക്കാൻ പിണറായി വിജയൻ വരണമെന്നില്ല. പാർട്ടിയിലെ തൊഴിലാളി പക്ഷത്തെ വെട്ടി നിരത്തി തന്നെ പാർട്ടി നേതൃത്വത്തിലേക്ക് എത്തിച്ച വി.എസ് അച്ചുതാനന്ദന് ഭ്രഷ്ട് കൽപ്പിച്ചത് പോലെയെന്നും ഞാൻ എന്റെ പിതാവിനോട് ചെയ്തിട്ടില്ല . മുഖ്യമന്ത്രി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമനില തെറ്റിയത് പോലെയാണ് പെരുമാറുന്നത്. ആദ്യം സ്വാതന്ത്ര്യസമര സേനാനിയായിരുന്ന യശ്ശശരീരനായ നടരാജപിള്ളയേയും കുടുംബത്തേയും ആക്ഷേപിച്ചു. ഇപ്പോൾ എന്റെ പിതാവിനെ ആക്ഷേപിക്കാനാണ് ശ്രമം.

കെ കരുണാകരൻ ഭൂമി പതിച്ച് നൽകിയത് ഹോട്ടൽ തുടങ്ങാനോ ഫ്ലാറ്റ് പണിയാനോ ആല്ല. കേരളത്തിലെ സാധാരണക്കാരായ വിദ്യാർഥികൾക്ക് വേണ്ടി വിദ്യാലയം പണിയുന്നതിനാണ്. ഗവർണറും, മുഖ്യമന്ത്രിയും ഹൈക്കോടതി ജഡ്ജിയും ഉൾപ്പെട്ട ഒരു ട്രസ്റ്റിനാണ് വ്യവസ്ഥകൾ ലംഘിച്ചാൽ തിരിച്ചെടുക്കും എന്ന വ്യവസ്ഥയോടെ ഭൂമി നൽകിയത്. അല്ലാതെ ഞാനും ഞാനുമെന്റെ മോൾക്കും കുടുംബത്തിനും വേണ്ടിയല്ല.
വിദ്യാഭ്യാസ ആവശ്യത്തിലേക്ക് വ്യക്തമായ നിബന്ധനകളിൻ മേൽ നൽകിയ ഭൂമി ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് സമരം ചെയ്യുന്നത്.
ഇക്കാര്യത്തിൽ കർശനമായ നടപടികൾ കൈക്കൊള്ളാൻ ഗവൺമെന്റ് തയാറായില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകേണ്ടിവരും.
ഈ സമരത്തിന്റെ പരമപ്രധാനമായ ലക്ഷ്യം പ്രിൻസിപ്പാളിന്റെ രാജിയാണ്.
വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ച് വിടാനാണ് മുഖ്യമന്ത്രി അനാവശ്യ പ്രസ്ഥാവനകളുമായി ഇറങ്ങിയിരിക്കുന്നത്.

Leave a Reply