Home » നമ്മുടെ കോഴിക്കോട് » ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിലേക്കൊരു കോഴിക്കോട്ടുകാരി

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിലേക്കൊരു കോഴിക്കോട്ടുകാരി

കോഴിക്കോട്: പെയിന്‍റുകൊണ്ട് മാത്രമല്ല, മണലും മരപ്പൊടിയും, എന്തിനേറെ ചായപ്പൊടികൊണ്ടുവരെ കാന്‍വാസില്‍ രൂപങ്ങള്‍ തീര്‍ക്കുന്നവരെക്കുറിച്ച് നിങ്ങള്‍ കേട്ടുകാണും. എന്നാല്‍ പെന്‍സിലുകള്‍ കൊണ്ടൊരു പെൺരൂപം സൃഷ്ടിച്ച് ‘ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡില്‍ ഇടം നേടാനൊരുങ്ങുകയാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഹർഷ. 3 ദിവസം കൊണ്ട് 90 പെൻസിലുകൾ ഉപയോഗിച്ചാണ് ഹർഷ 195 സെന്‍റീമീറ്റർ നീളവും 65 സെന്‍റീ മീറ്റർ വീതിയുമുളള സ്ത്രീ രൂപം സൃഷ്ടിച്ചത്. കഴിഞ്ഞ ഡിസംബർ മാസം ‘ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിലേക്ക്’ അയച്ച ചിത്രത്തിന് വൈകാതെ തന്നെ ഐ.ബി.ആറിൽ നിന്ന് അനുകൂലമായ സന്ദേശമെത്തി
ക്യാൻവാസ് ക്ലോത്തിൽ അക്രിലിക് പെയിന്‍റ് ഉപയോഗിച്ച് പശ്ചാത്തലം ഒരുക്കിയാണ് യുവചിത്രകാരി തന്‍റെ സൃഷ്ടി നിർവഹിച്ചത്.
തന്‍റെ പ്രിയപ്പെട്ട നഗരമായ കോഴിക്കോടിനെ മൈലാഞ്ചി വരകളിൽ തീർത്തും, വിവിധ ചിത്രകലാ ക്യാമ്പുകളുടെ ഭാഗമായും നിറങ്ങളുടെ ലോകത്ത് സജീവമാണ് തിരുവനന്തപുരം ടെക്നോപാർക്കിലെ ജീവനക്കാരിയായ ഹർഷ. 2016 ജൂലൈ മാസത്തിൽ തിരുവനന്തപുരം ആർട് ഗാലറിയിൽ വെച്ചു നടത്തിയ ആദ്യ സോളോ എക്സിബിഷൻ ‘സ്പർശ’ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് ഹർഷ പറയുന്നു

Leave a Reply