Home » കലാസാഹിതി » സിനിമാക്കൊട്ടക » മലയാളികളുടെ കാഞ്ചനമാല ബോളിവുഡിലേക്ക്

മലയാളികളുടെ കാഞ്ചനമാല ബോളിവുഡിലേക്ക്

മലയാളികളുടെ പ്രിയതാരം പാര്‍വതി ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു. ഇര്‍ഫന്‍ ഖാന്‍ നായകനായെത്തുന്ന ചിത്രം തനുജ ചന്ദ്രയാണ് സംവിധാനം ചെയ്യുന്നത്. ദില്‍ തോ പാഗല്‍ ഹെ എന്ന ഷാരൂഖ് ചിത്രത്തിന്റെ തിരക്കഥാകൃത്താണ് തനുജ.
അപരിചിതരായ രണ്ടുപേര്‍ ഒരു യാത്രക്കിടെ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ബിക്കാനിര്‍, ഋഷികേശ്, ഗാങ്‌ടോക്ക് എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ്. ഇതുവരെയും ചിത്രത്തിന് പേരിട്ടിട്ടില്ല.

ബാംഗ്ലൂർ ഡെയ്സ്, എന്ന് നിന്റെ മൊയ്തീൻ , ചാർലി എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ , ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്കാരം ലഭിച്ചു

Leave a Reply