Home » മതം/പാരമ്പര്യം » ഹജ്ജ് തീര്‍ത്ഥാടനം: 80000ല്‍ പരം അപേക്ഷകരുടെ എണ്ണത്തോടെ കേരളം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍

ഹജ്ജ് തീര്‍ത്ഥാടനം: 80000ല്‍ പരം അപേക്ഷകരുടെ എണ്ണത്തോടെ കേരളം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍

ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇത്തവണ സംസ്ഥാനത്ത് നിന്ന് റെക്കോര്‍ഡ് അപേക്ഷകള്‍. 80000ല്‍ പരം അപേക്ഷകരുടെ എണ്ണത്തോടെ കേരളം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഹജ്ജ് ചരിത്രത്തില്‍ അപേക്ഷകരുടെ എണ്ണത്തില്‍ ഒരു സംസ്ഥാനത്ത് ലഭിക്കുന്ന ഏറ്റവും കൂടിയ എണ്ണമാണ് ഇത്തവണ കേരളത്തില്‍ നിന്ന് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ആകെ 76487 ആയിരുന്നു അപേക്ഷകരുടെ എണ്ണം.ഇത്തവണ അത് 80000 കടന്നതായാണ് വിവരം.മുന്‍ വര്‍ഷത്തില്‍ പ്രത്യേക ക്വാട്ട ഉള്‍പ്പടെ 10268പേര്‍ക്കായിരുന്നു കേരളത്തില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിച്ചിരുന്നത്. ഇത്തവണ 70 വയസ്സ് കഴിഞ്ഞ വിഭാഗത്തില്‍പ്പെട്ട 1646 അപേക്ഷകരും അഞ്ചാം വര്‍ഷക്കാരായ 8964 അപേക്ഷകരും ഉള്‍പ്പെടെ 10610 പേരുണ്ട് ലിസ്റ്റിലുണ്ട്.ഇവര്‍ക്കായി പ്രത്യേക ക്വാട്ട അനുവദിച്ചാല്‍ കേരളത്തില്‍ നിന്ന് ഇത്തവണ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചേക്കാമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ പ്രതീക്ഷ.

ഈ വര്‍ഷത്തെ അപേക്ഷരുടെ പൂര്‍ണ്ണവിവരം അടുത്ത ദിവസം വെബ്സൈററില്‍ ലഭ്യമാകും.അതേസമയം പുതിയ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാനായി ദക്ഷിണമേഖല ജമിയത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയെ തിരഞ്ഞെടുത്തു.മന്ത്രി കെടി ജലീലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് പുതിയ ചെയര്‍മാനെ തീരുമാനിച്ചത്.

Leave a Reply