Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസില്‍ ഇരട്ടി വര്‍ദ്ധന

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസില്‍ ഇരട്ടി വര്‍ദ്ധന

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസില്‍ ഇരട്ടി വര്‍ദ്ധന. പാര്‍ക്കിങ് കരാര്‍ പുതുക്കിയതിന്റെ ഭാഗമായാണ് വര്‍ധന നിലവില്‍വന്നത്. നിലവില്‍ ഒന്നാം പ്‌ളാറ്റ് ഫോമിന് മുന്‍വശത്തെ പാര്‍ക്കിങ് ഏരിയയില്‍ വര്‍ധിപ്പിച്ച നിരക്കാണ് ഈടാക്കുന്നത്. അടുത്തമാസം മുതല്‍ നാലാം പ്‌ളാറ്റ് ഫോമിന് പിറകുവശത്തെ പാര്‍ക്കിങ് ഫീസും വര്‍ധിപ്പിക്കും.

ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് ആദ്യത്തെ നാല് മണിക്കൂറിന് നാലുരൂപയായിരുന്നത് 10 രൂപയായി. 12 മണിക്കൂര്‍ വരെ 15 രൂപ, 24 മണിക്കൂര്‍ വരെ 20 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. നാലുചക്ര വാഹനങ്ങള്‍ക്ക് ഇത് യഥാക്രമം 20, 40, 80 എന്നിങ്ങനെയാണ്. മിനിമം 10 രൂപയുണ്ടായിരുന്നതാണ് ഇരട്ടിയായി വര്‍ധിപ്പിച്ചത്. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഓരോ 24 മണിക്കൂറിനും 100 രൂപ അധികം നല്‍കണം. റെയില്‍വേ സ്റ്റേഷനില്‍ സര്‍വീസ് നടത്തുന്ന ടാക്‌സി വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസും ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ 2000 രൂപ എന്നത് 4000 രൂപയായാണ് വര്‍ധിപ്പിച്ചത്.

ജോലിയാവശ്യാര്‍ഥവുമറ്റും വാഹനങ്ങള്‍ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് വര്‍ധന കനത്ത ഭാരമാകും. വിദൂര സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന പലരും യാത്രക്ക് ട്രെയിന്‍ ആണ് ആശ്രയിക്കുന്നത.്് റെയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താണ് ഇവരുടെ യാത്ര. പുതിയ നിരക്കനുസരിച്ച് 12 മണിക്കൂര്‍വരെ ഇരുചക്ര വാഹനങ്ങള്‍ക്ക് 15 രൂപയും നാലുചക്ര വാഹനങ്ങള്‍ക്ക് 40 രൂപയും പ്രതിദിനം നല്‍കണം.

ടാക്‌സി വാഹനങ്ങളുടെ ഫീസ് വര്‍ധിപ്പിച്ചത് ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടിയാണ്. ഇന്‍ഷുറന്‍സ് പ്രീമിയവും നികുതിയും കുത്തനെ വര്‍ധിച്ച സാഹചര്യത്തില്‍ കഷ്ടിച്ച് ജീവിതം നീക്കുന്ന ഇവര്‍ക്ക് റെയില്‍വേ ബോര്‍ഡിന്റെ പുതിയ നിരക്ക് ഇരുട്ടടിയാകും.

Leave a Reply