Home » നമ്മുടെ കോഴിക്കോട് » അരങ്ങുണർന്നു കോഴിക്കോട് ഇനി സിനിമയുടെ നാളുകൾ

അരങ്ങുണർന്നു കോഴിക്കോട് ഇനി സിനിമയുടെ നാളുകൾ

കോഴിക്കോട് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിന് തുടക്കമായി. കോഴിക്കോട് കോര്‍പ്പറേഷന്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റി ഫെഡറേഷന്‍, അശ്വിനി ഫിലിം സൊസൈറ്റി, ബാങ്ക്മെന്‍സ് ഫിലിം സൊസൈറ്റി, പ്രസ്സ് ക്ലബ് ഫിലിം സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 10 മുതല്‍ 16 വരെ ടാഗോര്‍ സെന്റിനറി ഹാളിലാണ് ചലച്ചിത്രമേള നടക്കുന്നത്. 7 ദിവസങ്ങളിലായി 33 ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെയാണ് പ്രദര്‍ശന സമയം. ഒരു ദിവസം 5 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ലോക സിനിമ, സമകാലിക ഇന്ത്യന്‍ സിനിമ, സമകാലിക മലയാളം സിനിമ, ഈ അടുത്ത കാലങ്ങളിലായി മരണപ്പെട്ട ആന്ദ്രേ വൈദ, പോള്‍ കോക്സ്, അബ്ബാസ് കിയരസ്താമി, ഓംപുരി, ടി ഏ റസാക്ക് സിനിമകളും പ്രദര്‍ശനത്തിനായി എത്തുന്നുണ്ട്. ഡെലിഗേറ്റുകളല്ലാത്തവര്‍ പൊതുജനങ്ങള്‍ക്കായി ഫെബ്രുവരി 9 മുതല്‍ 16 വരെ മാനാഞ്ചിറ സ്‌ക്വയറില്‍ അനുബന്ധ മേള സംഘടിപ്പിക്കും. എല്ലാ ദിവസവും വൈകുന്നേരം 5.30 മുതല്‍ 8മണിവരെ മലയാളം സിനിമകള്‍, മലയാളത്തില്‍ സബ് ടൈറ്റില്‍ ചെയ്ത് അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

ഇന്നത്തെ സിനിമകൾ

09.00 am  Ashes and diamonds/ 1958/ Polish/ 103mts

 

 

 

 

 

 

 

11. 30 am The Motorcycle Diaries/ 2004/ Spanish/ 126 mts

02.30 pm Parched/ 2016/ Marathi/ 105 mts

06.45 pm  Warehoused mexico/Spanish/ 2016/ 95 mts

Leave a Reply