Home » നമ്മുടെ കോഴിക്കോട് » ബീച്ചിലെ അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചടുക്കി കളക്ടര്‍ ബ്രോ

ബീച്ചിലെ അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചടുക്കി കളക്ടര്‍ ബ്രോ

കോഴിക്കോട് ബീച്ചിന്റെ കണ്ണായ ഭാഗത്ത്‌ പതിറ്റാണ്ടുകളായി സർക്കാർ ഭൂമി കയ്യേറി അനധികൃതമായി കൈവശം വെച്ച്‌ കച്ചവടസ്ഥാപനങ്ങൾ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ടാസ്‌കഫോഴ്‌സ് പൊളിച്ചുമാറ്റി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കളക്ടർ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന വാർത്തയും വീഡിയോയും പങ്കുവെച്ചത് ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ

 

 

 

 

 

 

 

കോഴിക്കോട്‌ ബീച്ചിന്റെ കണ്ണായ ഭാഗത്ത്‌ പതിറ്റാണ്ടുകളായി സർക്കാർ ഭൂമി കയ്യേറി അനധികൃതമായി കൈവശം വെച്ച്‌ കച്ചവടസ്ഥാപനങ്ങൾ നടത്തുന്നത്‌ എഫ്‌.ബി. മുഖാന്തരം പലരും പരാതിപ്പെട്ടിരുന്നല്ലോ. സൗത്ത്‌ ബീച്ചിലെ നവീകരണ പ്രോജക്ട്‌ നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴാണ്‌ രേഖകൾ വിശദമായി പരിശോധിക്കുകയും ഇത്രയും വലിയ കയ്യേറ്റം ബോധ്യപ്പെടുകയും ചെയ്തത്‌‌. നിയമപരമായ നൂലാമാലകൾ പലതും ഉണ്ടാക്കാൻ പലരുടെ ഭാഗത്ത്‌ നിന്നും ശ്രമങ്ങൾ ഉണ്ടായെങ്കിലും കൂട്ടായ ശ്രമത്തിലൂടെ നമുക്കിത്‌ പൊളിച്ച്‌ നീക്കാനായി. ഭീഷണികൾക്കും പ്രലോഭനങ്ങൾക്കും മുന്നിൽ സധൈര്യം നിലകൊണ്ട്‌ പ്രവർത്തിച്ച ആർ.ഡി.ഓ, തഹസിൽദാർ, വില്ലേജ്‌ ഓഫീസർ തുടങ്ങിയവർ അഭിനന്ദനം അർഹിക്കുന്നു. പല മുഖ്യധാരാ മാധ്യമങ്ങളിലും ഈ വാർത്ത കണ്ടിരിക്കാൻ സാധ്യതയില്ല. ഇതിൽ ഒന്ന് കൈ വെച്ചപ്പോൾ തന്നെ അണ്ണന്മാർ ഇത്രേം ക്ഷോഭിക്കണമെങ്കിൽ, എന്ത്‌ കൊണ്ട്‌ ഇത്രയും നാൾ ആരും ഇത്‌ തൊട്ടില്ല എന്നതിന്റെ ഉത്തരവും അതിൽ അടങ്ങിയിട്ടുണ്ട്‌. ബൈ ദി ബൈ, പോർട്ടിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ കഴിഞ്ഞ മാസം രൂപികരിച്ച ടാസ്ക്‌ ഫോഴ്സ്‌ പ്രവർത്തനം ആരംഭിച്ച്‌ കഴിഞ്ഞു. അപ്പൊ സാറന്മാർ സാറന്മാർക്ക്‌ പറ്റും പോലെ പയറ്റുക. നമ്മള്‌ പാവം സർക്കാർ ഉദ്യോഗസ്ഥർ മറുഭാഗത്ത്‌ പയറ്റി നോക്കട്ടെ.

Leave a Reply