Home » നമ്മുടെ കോഴിക്കോട് » ആരാണ് ഫാസിസ്റ്റുകള്‍? മടപ്പള്ളി കോളേജിൽ സംഭവിച്ചതെന്തെന്ന് വിദ്യാർത്ഥിയുടെ ഫേസ്ബുക് പോസ്റ്റ്

ആരാണ് ഫാസിസ്റ്റുകള്‍? മടപ്പള്ളി കോളേജിൽ സംഭവിച്ചതെന്തെന്ന് വിദ്യാർത്ഥിയുടെ ഫേസ്ബുക് പോസ്റ്റ്

സ്ത്രീ വിരുദ്ധത, ഫാസിസം തുടങ്ങി എസ് എഫ് ഐക്കെതിരെ കോഴിക്കോട് ജില്ലയിലെ മടപ്പള്ളി കോളേജിൽ നടന്നുവരുന്ന പ്രചരണങ്ങൾക്ക് മറുപടിയുമായി വിദ്യാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

 

 

 

 

 

 

 

 

#മടപ്പള്ളിയില്‍ സംഭവിച്ചത്…

ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത പഠിപ്പുമുടക്ക് സമരത്തിന് ക്ലാസ്സുകള്‍ വിടണമെന്നാവശ്യപ്പെട്ടുകൊണ്ട് “ഇന്‍ക്വിലാബ്” എന്ന പേരിലുള്ള സംഘടനയുടെ ഭാരവാഹികള്‍ പ്രിന്‍സിപ്പലിന് മെമ്മോ സമര്‍പ്പിച്ചു. സമരത്തിന് ആഹ്വാനം ചെയ്ത സംയുക്ത സമരസമിതിയില്‍ “ഇന്‍ക്വിലാബ്” എന്ന പേരില്‍ ഒരു സംഘടനയില്ലാത്തതിനാല്‍ മെമ്മോയിലെ ആവശ്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും, പ്രതിഷേധ പ്രകടനം നടത്താമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇതേ ദിവസം തന്നെ ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ക്കെതിരെയുള്ള കുപ്രചരണങ്ങള്‍ക്കെതിരെ യൂണിറ്റ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. രണ്ടും പ്രകടനങ്ങളും മുഖാമുഖം എത്തിയപ്പോള്‍ ഉന്തും തള്ളുമുണ്ടായി. ഒരു സംഘര്‍ഷത്തിലേക്ക് പോകാതെ പ്രശ്നം പരിഹരിച്ചു. എന്നാല്‍ എസ്എഫ്ഐ ക്കാര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് “ഇന്‍ക്വിലാബ്” പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ അഡ്മിറ്റാവുകയും, കേസ് കൊടുക്കുകയും ചെയ്തു. തിരിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരും കേസ് കൊടുത്തു. മര്‍ദ്ദിച്ചുവെന്ന കേസിന് പുറമെ ഒരു എസ്എഫ്ഐ പ്രവര്‍ത്തകനെതിരെ സ്ത്രീപീഢനം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് മറ്റൊരു കേസും കൊടുത്തു. ഈ കേസില്‍ യാതൊരു വസ്തുതയുമില്ലെന്നത് വേറെ കാര്യം. പക്ഷേ, കേസുമായി മുന്നോട്ട് പോകാന്‍ “ഇന്‍ക്വിലാബ്” തീരുമാനിച്ചതിനാല്‍ ഇതേ വകുപ്പുകള്‍ ചേര്‍ത്ത് എസ്എഫ്ഐ യും ഒരു കേസ് കൊടുക്കാന്‍ നിര്‍ബന്ധിതരായി. ഇതില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെ “ഇന്‍ക്വിലാബ്” ലെ വിദ്യാര്‍ത്ഥിനികള്‍ കഴിഞ്ഞ ദിവസം പരസ്യമായി കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം നടത്തി. കോമേഴ്സ് അസോസിയേഷന്‍റെ മാനേജ്മെന്‍റ് ഫെസ്റ്റ് നടക്കുന്നതിനാല്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അതിന്‍റെ തിരക്കിലായിരുന്നു. അടി ഇരന്നുവാങ്ങാന്‍ കണക്കുകൂട്ടി പെണ്‍കുട്ടികളെ തെറിവിളിക്കാന്‍ ഏര്‍പ്പാടാക്കിയവരുടെ പദ്ധതി പൊട്ടി. വിദ്യാര്‍ത്ഥിനിയെ പരസ്യമായി അപമാനിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രിന്‍സിപ്പലിനെ സമീപിച്ചു. ഇതിനിടയില്‍ വീണ്ടും തങ്ങളെ മര്‍ദ്ദിച്ചെന്നാരോപിച്ച് “ഇന്‍ക്വിലാബ്” കാര്‍ എസ്എഫ്ഐ ഫാസിസമെന്ന പ്രചരണവുമായി രംഗപ്രവേശം ചെയ്തു. ഇതാണ് മടപ്പള്ളി ഗവ: കോളേജില്‍ നടന്നത്. ഇതിലെവിടെയാണ് ഫാസിസം? ആരാണ് ഫാസിസ്റ്റുകള്‍.?
കടപ്പാട് …

Leave a Reply