Home » ഇൻ ഫോക്കസ് » ജിഷ്ണുവിന്റെ മരണം: കേസിലുള്‍പ്പെട്ട അധ്യാപകര്‍ ഒളിവില്‍

ജിഷ്ണുവിന്റെ മരണം: കേസിലുള്‍പ്പെട്ട അധ്യാപകര്‍ ഒളിവില്‍

ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ള അധ്യാപകര്‍ ഒളിവില്‍ പോയതായി റിപ്പോര്‍ട്ട്. ഇവരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകളുണ്ടായിരുന്നു. അറസ്റ്റ് ചെയ്‌തേക്കുമെന്ന വിരത്തെത്തുടര്‍ന്നാണ് ഇവര്‍ ഒളിവില്‍ പോയതെന്നാണ് വിവരം.

ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിരുന്നു. പ്രിന്‍സിപ്പല്‍ എസ്. വരദരാജന്‍, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ജിഷ്ണുവിനെ കോപ്പിയടിച്ചു എന്ന് പറയപ്പെടുന്ന സമയത്ത് പരീക്ഷാ ഹാളിലുണ്ടായിരുന്ന അധ്യാപകനായ സി. പി പ്രവീണ്‍, എക്‌സാം സെല്‍ അംഗങ്ങളായ വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.

ഇവര്‍ക്കായി തമിഴ്‌നാട്ടിലുള്‍പ്പെടെ തിരച്ചില്‍ നടത്തുകയാണ്. നേരത്തെ ജിഷ്ണുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് അസ്വഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇത് മാറ്റി ആത്മഹത്യാ പ്രേരണാ കുറ്റം ചേര്‍ത്ത് ക്രിമിനല്‍ കേസാക്കി മാറ്റിയാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്.

ഇതിനിടെ ജിഷ്ണുവിന്റെ നാട്ടിലെ ആക്ഷന്‍ കൗണ്‍സിലടക്കം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് പാമ്പാടിയില്‍ പ്രക്ഷോഭം ശക്തമാക്കി. കോഴിക്കോട് നാദാപുരത്ത് ജിഷ്ണുവിന്റെനാട്ടില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തും.നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ സമരത്തിന് പിന്തുണയുമായി കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച ,എ.ബി.വി.പി, എ.ഐ.എസ്.എഫ് എന്നീ സംഘടനകളും മാര്‍ച്ചും ഉപവാസവും നടത്തും.പ്രക്ഷോഭം തുടങ്ങുന്നത്. യുവമോര്‍ച്ചയുടെ 24 മണിക്കൂര്‍ ഉപവാസം ഇന്ന് ആരംഭിക്കും. അതിനിടെ നെഹ്‌റു കോളേജ് മാനേജ്‌മെന്റും വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും തമ്മില്‍ കളക്ടറുടെ സാന്നിധ്യത്തില്‍ ഇന്ന് ഒറ്റപ്പാലത്ത് വെച്ച് ചര്‍ച്ച നടത്തും.

Leave a Reply