Home » ന്യൂസ് & വ്യൂസ് » കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്ത് നായരെ മാറ്റി: യു.വി. ജോസ് പുതിയ കളക്ടര്‍

കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്ത് നായരെ മാറ്റി: യു.വി. ജോസ് പുതിയ കളക്ടര്‍

കോഴിക്കോട് കളക്ടർ എൻ. പ്രശാന്തിനെ മാറ്റി. ടൂറിസം ഡയറക്ടർ യു.വി ജോസാണ് പുതിയ കളക്ടർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. പ്രശാന്തിന്റെ പുതിയ ചുമതല സംബന്ധിച്ച് മന്ത്രിസഭായോഗത്തില്‍ തീരുമാനമായില്ല.
മുന്‍സര്‍ക്കാരിന്‍റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന എന്‍.പ്രശാന്ത് 2015 മെയിലാണ് കോഴിക്കോട് കളക്ടറായി ചുമതലയേറ്റത്. ഓപ്പറേഷന്‍ സുലൈമാനി അടക്കം പൊതുജനപങ്കാളിത്തത്തോടെയുള്ള കാരുണ്യപദ്ധതികള്‍ നടപ്പാക്കിക്കൊണ്ട് അദ്ദേഹം ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഇടപെടലുകളും അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു.
എന്നാല്‍ പിന്നീട് കോഴിക്കോട് എംപി എംകെ രാഘവനുമായി അദ്ദേഹം പരസ്യമായി ഉടക്കുകയും എംപി ഇതേക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തത് വലിയ വിവാദമായി.
പുതിയ കളക്ടറായി തെരഞ്ഞെടുക്കപ്പെട്ട യു.വി ജോസ് നിലവില്‍ സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടറാണ്. നേരത്തെ കോട്ടയം കളക്ടറായും കെഎസ്‌യുഡിപി പ്രൊജക്ട് ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഡയറക്ടറും സംസ്ഥാന ഐടി മിഷന്‍ കോര്‍ഡിനേറ്ററുമായിരുന്നു. കെഎസ്‌യുഡിപിയില്‍ പ്രവര്‍ത്തിച്ചു വരവെ 2015-ലാണ് അദ്ദേഹത്തിന് ഐഎഎസ് ലഭിക്കുന്നത്.

Leave a Reply