Home » ന്യൂസ് & വ്യൂസ് » തമിഴ്‌നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി അധികാരമേറ്റു

തമിഴ്‌നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി അധികാരമേറ്റു

രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് വിരാമമിട്ട് അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. 31 അംഗ മന്ത്രിസഭയില്‍ പനീര്‍സെല്‍വം മന്ത്രിസഭയില്‍ നിന്ന് ഭിന്നമായി ശശികലയുടെ വിശ്വസ്തന്‍ സെങ്കോട്ടയ്യനെ ഉള്‍പ്പെടുത്തിയതാണ് ഏക മാറ്റം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.പാണ്ഡ്യരാജിന് പകരമാണ് സെങ്കോട്ടയ്യന്‍ മന്ത്രിസഭയിലെത്തുന്നത്.

ആഭ്യന്തരവും പൊതുഭരണവും ഉള്‍പ്പടെ പനീര്‍സെല്‍വം കൈവശം വച്ച എല്ലാ വകുപ്പുകളും പുതിയ മുഖ്യമന്ത്രി പഴനിസ്വാമിക്ക് തന്നെയാണ്. വിദ്യാഭ്യാസം, കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളായിരിക്കും പുതിയ മന്ത്രിയായ സെങ്കോട്ടയ്യന്‍ കൈകാര്യം ചെയ്യുക. മൂന്നുമാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് തമിഴകത്ത് സ്ഥാനമേല്‍ക്കുന്നത്.

മന്ത്രിസഭയില്‍ 31 മന്ത്രിമാര്‍

കെ പഴനിസ്വാമി
സി. ശ്രീനിവാസന്‍
കെ.എ.സെങ്കോട്ടയ്യന്‍
കെ.രാജു
പി.തങ്കമണി
എസ്.പി.വേലുമണി
ഡി.ജയകുമാര്‍
സി.വി.ഷണ്‍മുഖം
കെ.പി.അന്‍പഴകന്‍
ഡോ.വി.സരോജ
എം.സി.സമ്പത്ത്
കെ.സി.കറുപ്പണ്ണന്‍
ആര്‍. കാമരാജ്
ഒ.എസ്.മണിയന്‍
കെ.രാധാകൃഷ്ണന്‍
ഡോ.സി.വിജയഭാസ്‌കര്‍
ആര്‍ ദുരൈക്കണ്ണ്
കടമ്പൂര്‍ രാജു
ആര്‍.ബി. ഉദയകുമാര്‍
എന്‍ നടരാജന്‍
കെ.സി. വീരമണി
കെ.ടി.രാജേന്ദ്ര ബാലാജി
പി. ബെഞ്ചമിന്‍
ഡോ.നിലോഫര്‍ കഫീല്‍
എം.ആര്‍ വിജയഭാസ്‌കര്‍
ഡോ.എം.മണികണ്ഠന്‍
വി.എം.രാജലക്ഷ്മി

Leave a Reply