Home » ഇൻ ഫോക്കസ് » സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ അനുഭവങ്ങൾ വെള്ളിത്തിരയിലേക്ക് വാരി വിതറിയ നിങ്ങൾ തന്നെയാണ് കുറ്റക്കാർ ….

സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ അനുഭവങ്ങൾ വെള്ളിത്തിരയിലേക്ക് വാരി വിതറിയ നിങ്ങൾ തന്നെയാണ് കുറ്റക്കാർ ….

കൊച്ചിയിൽ യുവ നടിയെ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ യുവാവിന്റെ ഫേസ് ബുക്‌പോസ്റ്. സിനിമകളിൽ അശ്ലീലം വാരിവിതറിയ സിനിമാക്കാർ തന്നെയാണ് കുറ്റക്കാരെന്നും ഒടുക്കം ഗ്യാലറിയിൽ നിന്ന് കുപ്പികളും കല്ലുകളും സിനിമാക്കാരിലേക്ക് വരെ വന്നു തുടങ്ങി. ഇനി ചർച്ചയാവാം ല്ലേ. എന്നും യുവാവ് ചോദിക്കുന്നു ഫേസ് ബുക്‌പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം….

 

 

 

 

 

 

 

 

 

സ്ത്രീ വിഷയത്തിൽ ദർബാർ ഹാളിൽ ഒത്തുകൂടിയ പ്രിയ സിനിമാക്കാരേ…ഇനിയെങ്കിലും നിങ്ങൾ നേരമുണ്ടാക്കി ഒഴിവു ദിവസത്തെ കളിയും കെ.ജി.ജോർജിന്റെ സിനിമകളുമൊക്കെ ഒന്നെടുത്തു കാണൂ. അപ്പോഴറിയാം ഇക്കാലമത്രയും മലയാളത്തിൽ സിനിമ എന്ന പേരിൽ നിങ്ങളൊക്കെ കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്ന ആഭാസത്തരങ്ങൾ.

ഈയടുത്ത് നിങ്ങളൊക്കെ നൂറ്റമ്പത് കോടിയുടെ പേരിൽ കൊട്ടിഘോഷിച്ച/ ആഘോഷിച്ചു കൊണ്ടിരിക്കുന്ന പുലിമുരുകനിൽ സുരാജ് വെഞ്ഞാറമൂടിനെയൊക്കെ വച്ച് ഞങ്ങൾക്കിടയിലേക്ക് അശ്ലീലം വിളമ്പി കൈയടി വാങ്ങിച്ചപ്പോൾ നിങ്ങളെന്തുകരുതി.? മലയാളി ഈ ദൃശ്യങ്ങളാൽ കൂടുതൽ പ്രബുദ്ധനാകുകയാണ് എന്നോ..!
അതിനെതിരെ കമന്റിട്ട പെൺകുട്ടിയെ നടുറോഡിലിട്ട് അപമാനിച്ചപ്പോൾ തിയറ്ററിൽ കുന്നുകൂടിയ പണത്തിനു മുന്നിലും ഫാൻസിനു മുന്നിലും നിങ്ങളെല്ലാവരും മുട്ടുമടക്കുകയായിരുന്നില്ലേ. ഒടുക്കം ഗ്യാലറിയിൽ നിന്ന് കുപ്പികളും കല്ലുകളും സിനിമാക്കാരിലേക്ക് വരെ വന്നു തുടങ്ങി. ഇനി ചർച്ചയാവാം ല്ലേ…
കൊച്ചിയിൽ നടന്നത് കൊച്ചു കാര്യമല്ല. അതിൽ നിങ്ങൾക്കും പങ്കുണ്ട്.നൂറ്റമ്പത് കോടിയല്ല നൂറ്റമ്പത് കൊല്ലം കൊണ്ട് തിരുത്താൻ കഴിയാത്തത്ര സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ അനുഭവങ്ങൾ വെള്ളിത്തിരയിലേക്ക് വാരി വിതറി കയ്യടികളാലും ആരവങ്ങളാലും ആഘോഷിച്ച നിങ്ങളാണതിൽ പ്രധാന കുറ്റക്കാർ.നിങ്ങൾ തന്നെയാണ് കുറ്റക്കാർ.

Leave a Reply