Home » നമ്മുടെ കോഴിക്കോട് » ജില്ലയില്‍ മാര്‍ച്ചോടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം: വയറിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് പഞ്ചായത്തുകള്‍ സഹായം നല്‍കണം

ജില്ലയില്‍ മാര്‍ച്ചോടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം: വയറിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് പഞ്ചായത്തുകള്‍ സഹായം നല്‍കണം

മാര്‍ച്ച് 31 പൂര്‍ത്തിയാകുമ്പോഴേക്കും ജില്ലയില്‍ അപേക്ഷിച്ച എല്ലാ ഗാര്‍ഹികഉപഭോക്താക്കള്‍ക്കും വൈദ്യുതി നല്‍കാന്‍ കഴിയുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. മാര്‍ച്ച് 15-ഓടെ എല്ലാ അപേക്ഷകളും തീര്‍പ്പാക്കണം. വയറിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് പഞ്ചായത്തുകള്‍ സഹായംനല്‍കണം. എസ്.സി. -എസ്.ടി. വിഭാഗങ്ങള്‍ക്കും പ്രത്യേകധനസഹായം നല്‍കും.

കോഴിക്കോട് നോര്‍ത്ത്, സൗത്ത്, ബേപ്പൂര്‍, വടകര എന്നീ നിയോജകമണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണമായി. നാദാപുരം നിയോജകമണ്ഡലത്തില്‍ 476 വൈദ്യുതി അപേക്ഷകളില്‍ 356 എണ്ണത്തിലും കണക്ഷന്‍ നല്‍കി. വടകര 406 അപേക്ഷകളിലും തീര്‍പ്പാക്കി. ഇതിനായി 20 ലക്ഷം രൂപ എം.എല്‍.എ. ഫണ്ടില്‍ നിന്ന് ചെലവഴിച്ചു.

കൊയിലാണ്ടിയില്‍ 744 അപേക്ഷകളില്‍ 552 എണ്ണത്തിനും കണക്ഷനായി. കുറ്റ്യാടിയില്‍ 584 ല്‍ 432 എണ്ണത്തിലും വൈദ്യുതി നല്‍കി. പേരാമ്പ്ര മണ്ഡലത്തിലാണ് ഏറ്റവുംകുറവ്. ഇവിടെ 681 അപേക്ഷകളില്‍ 441 എണ്ണത്തില്‍ മാത്രമാണ് കണക്ഷനായിട്ടുള്ളത്. 76 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എങ്കിലും 64 ശതമാനംമാത്രമേ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഇവിടെ മാര്‍ച്ച് പത്തിനകം എല്ലാ അപേക്ഷകളിലും തീര്‍പ്പാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

എലത്തൂരില്‍ 420-ല്‍ 364 എണ്ണത്തിലും ബാലുശ്ശേരിയില്‍ 680-ല്‍ 516 എണ്ണത്തിലും വൈദ്യുതി നല്‍കി. തിരുവമ്പാടി 759 അപേക്ഷകളില്‍ 566 എണ്ണത്തിലും വൈദ്യുതി കൊടുത്തു. നേരത്തെ ആകെ 1205 അപേക്ഷകളായിരുന്നു ലഭിച്ചത്. ഇവയില്‍ 963 വീടുകളിലും വൈദ്യുതി നല്‍കി. കൊടുവള്ളിയില്‍ 599-ല്‍ 382 വീടുകള്‍ക്കും വൈദ്യുതിയായി. രണ്ടാഴ്ചയ്ക്കുള്ളില്‍ ജില്ലയിലെ എല്ലാ അപേക്ഷകളിലും തീര്‍പ്പാകും. കുന്ദമംഗലത്ത് 560-ല്‍ 454 വീടുകള്‍ക്കും വൈദ്യുതി നല്‍കിയെന്നും മന്ത്രി അറിയിച്ചു.

Leave a Reply