ജില്ലയില്‍ വരള്‍ച്ചക്കാലത്ത് കുടിവെള്ളക്ഷാമം ഏറെ രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 63 സ്ഥലങ്ങളില്‍ വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ യു.വി. ജോസ് നിര്‍ദേശം നല്കി. നേരത്തേ നടത്തിയ കണക്കെടുപ്പ് പ്രകാരം തഹസില്‍ദാര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തതാണ് 63 കേന്ദ്രങ്ങള്‍. കിയോസ്ക്കുകള്‍ സ്ഥാപിക്കാന്‍ ആവശ്യമായ അടിസ്ഥാനസൗകര്യം നിര്‍മിതികേന്ദ്രം ഒരുക്കും.
മാര്‍ച്ച് 10നകം ഇതിന്‍െറ പ്രവൃത്തി പൂര്‍ത്തിയാക്കാനാവുമെന്ന് നിര്‍മിതികേന്ദ്രം അധികൃതര്‍ കലക്ടറേറ്റില്‍ വരള്‍ച്ച അവലോകന യോഗത്തില്‍ അറിയിച്ചു. സ്വകാര്യ ഏജന്‍സികള്‍ കുഴല്‍കിണര്‍ കുഴിക്കുന്നത് നിരോധിച്ചതായും കലക്ടര്‍ അറിയിച്ചു.
മേയ് മാസം അവസാനം വരെയാണ് നിരോധനം. ജില്ലയിലെ പാറക്കുളങ്ങള്‍ കുടിവെള്ള ഉപയോഗത്തിന് പര്യാപ്തമാണോയെന്ന് പരിശോധിച്ച് ഏറ്റെടുക്കും. ഇത്തരം ജലസ്രോതസ്സുകളില്‍നിന്ന് മറ്റുള്ളവര്‍ ജലചൂഷണം നടത്തുന്നത് തടയും.
ജില്ലയില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ ശൃംഖലയുള്ള 40 ശതമാനം പ്രദേശത്ത് മേയ് മാസം വരെ ജലദൗര്‍ലഭ്യത്തിന് സാഹചര്യമില്ളെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. ഉപ്പുവെള്ളത്തിന്‍െറ പ്രശ്നമുള്ള കടലോരമേഖലയില്‍ കുടിവെള്ള വിതരണം ഉറപ്പുവരുത്തും.
വരള്‍ച്ചയും കുടിവെള്ള ദൗര്‍ലഭ്യവും രൂക്ഷമാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ പ്രത്യേകം കണക്കെടുപ്പ് നടത്താന്‍ കലക്ടര്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.

splash water