മിഠായിതെരുവ് മേഖലയില്‍ അടിക്കടിയുണ്ടാവുന്ന തീപിടിത്തത്തില്‍ കാര്യക്ഷമമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തം. വിവിധ സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച് രംഗത്തത്തെി. കാലാവസ്ഥ വ്യതിയാനംമൂലവും മറ്റും അടുത്തകാലത്തായി പൊതുവേയും പ്രത്യേകിച്ച് മിഠായിതെരുവ്, എം.പി റോഡ് മേഖലയില്‍ തീപിടിത്തം പെരുകുന്ന സാഹചര്യത്തില്‍ കേരള അഗ്നിശമന വിഭാഗം ആധുനികവത്കരിക്കണമെന്നും ഒഴിവുകള്‍ നികത്തണമെന്നും ചെറുകിട ബില്‍ഡിങ് ഓണേഴ്സ് ആന്‍ഡ് ടെനന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. സംഭവത്തില്‍ സമഗ്രാന്വേഷണം വേണം. കെവിന് ആര്‍ക്കേഡില്‍ ചേര്‍ന്ന യോഗത്തില്‍ അസോസിയേഷന് പ്രസിഡന്റ് സാം കുരുവിള അധ്യക്ഷത വഹിച്ചു. സി.സി. മനോജ്, എം.വി. മാധവന്, സി.ഇ. ചാക്കുണ്ണി, കെ. അബ്ദുള്‍ സലീം, എം.എ. ജോസ്, കെ.വി. മെഹബൂബ്, എം.യു. ബോബന് എന്നിവര്‍ പങ്കെടുത്തു.
