കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കു ഏറ്റവും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ തങ്ങളുടെ പുതിയ സര്‍വീസ് ഉപകരിക്കുമെന്ന് എയര്‍ലൈനായ ഫ്ളൈ നാസ് കമ്പനി അവകാശപ്പെടുന്നു.സൗദിയിലെ വിവിധ നഗരങ്ങളില്‍ നിന്നു മുംബൈ, ദല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ബജറ്റ് എയര്‍ലൈനായ ഫ്ളൈ നാസ് സര്‍വീസ് നടത്തും. ഈ വര്‍ഷം ആഭ്യന്തര സര്‍വീസുകളും വര്‍ധിപ്പിക്കും. 30 കിലോ ബാഗേജിനുള്ള അനുമതിയാണ് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് അനുവദിക്കുകയെന്നും ഫ്ളൈ നാസ് സി.ഇ.ഒ ബന്ദര്‍ അല്‍ മുഹന്ന പറഞ്ഞു.
ഇത്തിഹാദിന്റെ സേവനം ഉപയോഗിച്ച് സൗദി യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാനാണ് തീരുമാനം. സൗദിയില്‍ നിന്നു ഇന്ത്യയിലേക്കുളള യാത്രക്കാര്‍ അബുദാബി വരെ ഫ്ളൈ നാസ് വിമാനത്തില്‍ സഞ്ചരിക്കും. അവിടെ നിന്നു ഇത്തിഹാദ് വിമാനത്തില്‍ യാത്ര തുടരും. 2012 ഒക്ടോബറില്‍ ഇത്തിഹാദുമായി ഫ്ളൈനാസ് സഹകരണ കരാര്‍ ഒപ്പുവെച്ചിരുന്നു. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍നിന്ന് അബൂദാബിയിലേക്ക് നിലവില്‍ 18 സര്‍വീസുകളാണ് ഫ്ളൈ നാസ് നടത്തുന്നത്.