Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട്ടെ ഓട്ടോ ചേട്ടൻമാർ ക്യാഷ് ലെസ്സ് ആകുന്നു

കോഴിക്കോട്ടെ ഓട്ടോ ചേട്ടൻമാർ ക്യാഷ് ലെസ്സ് ആകുന്നു

പണരഹിത ഇടപാടുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് വിവരസാങ്കേതിക വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഫെബ്രുവരി 26ന് ഡിജി ധന്‍മേള സംഘടിപ്പിക്കുന്നു. വെള്ളിമാടുകുന്ന് ജെ.ഡി.ടി. കണ്‍വെന്‍ഷന്‍ ഹാളില്‍ നടപ്പാക്കുന്ന പരിപാടി മൂന്ന് മണിക്ക് കേന്ദ്ര പ്രതിരോധ സഹമന്ത്രി ഡോ. സുഭാഷ് രാംറാവു ബാംറെ ഉദ്ഘാടനം ചെയ്യും.

ഡിജിറ്റല്‍ പണമിടപാട് പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടക്കുന്ന മേളയില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍, നീലിറ്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച്, എന്‍.പി.സി.ഐ., എന്നീ സ്ഥാപനങ്ങളും വിവിധ ബാങ്കുകളും സ്റ്റാളുകള്‍ ഒരുക്കും. രാവിലെ ഒമ്പത് മുതല്‍ മേളയ്ക്ക് തുടക്കമാവും.
നഗരത്തിലെ 100 ഓട്ടോറിക്ഷകള്‍ കാഷ് ലെസ് സര്‍വീസ് ആയി മാറുന്നതിന്റെ ഫ്‌ളാഗ് ഓഫ് കര്‍മവും ചടങ്ങില്‍ നടക്കും. പൊതുജനങ്ങള്‍ക്കായി ക്വിസ് കേരള ഒരുക്കുന്ന ഐ.ടി. ക്വിസ്, കോഴിക്കോട് ആകാശവാണിയുടെ സഹകരണത്തോടെ ഡിജിറ്റല്‍ ഇന്ത്യ, പ്രോഗ്രസിങ് ഇന്ത്യ എന്ന വിഷയത്തില്‍ സ്ലോഗന്‍, ജിംഗിള്‍ എസ്.എം.എസ്. മത്സരം എന്നിവ നടക്കും.
വിജയികള്‍ക്ക് 10000 രൂപ, 5000 രൂപ എന്നിങ്ങനെ സമ്മാനങ്ങള്‍ നല്‍കും. എസ്.എം.എസ്. മത്സരത്തിലേക്ക് സ്ലോഗനുകളും ജിംഗിളുകളും എ.ഐ.ആര്‍. സ്‌പേസ് ഡി.ഐ.ജി.ഐ. സ്‌പേസ് ജിംഗിള്‍ എന്ന ഫോര്‍മാറ്റില്‍ 9400224440 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്.

മേളയുടെ ഭാഗമായി സുഭാഷ് അരൂക്കരയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ആചാര്യ വിജയ് സുര്‍സെനും സംഘവും അവതരിപ്പിക്കുന്ന കവാലി എന്നിവ അരങ്ങേറും. ഫോണ്‍: 9249408351.

Leave a Reply