Home » ധനം » എസ്ബിഐ എസ്ബിടി ലയനം ഏപ്രില്‍ ഒന്ന് മുതല്‍

എസ്ബിഐ എസ്ബിടി ലയനം ഏപ്രില്‍ ഒന്ന് മുതല്‍

അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെ എസ്ബിഐയിലേക്കുള്ള ലയനം ഏപ്രില്‍ ഒന്നിന്. കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ ലയനത്തിന് അംഗീകാരം നല്‍കിയിരുന്നു.

എസ്ബിടി, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍ എന്നിവയാണ് എസ്ബിഐയില്‍ ലയിക്കുക.

ആഗോളതലത്തില്‍ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയില്‍ ഇടംപിടിക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ഈ ലയനം. ലയനം നടക്കുന്നതോടെ എസ്ബിഐയുടെ ആസ്തി 37 ലക്ഷം കോടി രൂപയാവും. കൂടാതെ ബ്രാഞ്ചുകളുടെ എണ്ണം 22,500 ഉം എടിഎമ്മുകള്‍ 58,000 ഉം ആവും. മാത്രമല്ല ഉപഭോക്താക്കളുടെ എണ്ണം 50 കോടി കവിയുകയും ചെയ്യും.

അസോസിയേറ്റഡ് ബാങ്കുകളുടെ ബോര്‍ഡുകള്‍ ലയനത്തിന് നേരത്തെ അനുമതി നല്‍കിയിരുന്നു. 2008ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും 2010ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറും എസ്ബിഐയില്‍ ലയിച്ചിരുന്നു. ഇതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ലയനമാണിത്.

Leave a Reply