വരാനിരിക്കുന്ന വേനല്‍ കനക്കുമെന്നതിന്റെ സൂചനയായി കോഴിക്കോട് നഗരത്തില്‍ സൂര്യാതാപം. സ്കൂള്‍ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിക്ക് കഴിഞ്ഞദിവസം സൂര്യാതപമേറ്റിരുന്നു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ജില്ലയിലെ ശരാശരി ഉയര്‍ന്ന ചൂട് 36 ഡിഗ്രിക്കുതാഴെ നിന്നപ്പോള്‍ ഈവര്‍ഷം അത് ഇതിനകം 37 ഡിഗ്രി കടന്നു.
ഈമാസം 16 നാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടുരേഖപ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 37.2 ഡിഗ്രി. 17ന് 37 ഡിഗ്രി ആയിരുന്നു താപനില. വ്യാഴാഴ്ചത്തെ ഉയര്‍ന്ന താപനില 34.4 ആയിരുന്നു. ഇന്നലെ 34.2 ഡിഗ്രിയും രേഖപ്പെടുത്തി
ഉച്ചയ്ക്കു 11 മുതല്‍ മൂന്നുവരെയുള്ള സമയത്തു പുറത്തിറങ്ങുമ്പോള്‍ ശരീരത്തില്‍ നേരിട്ടു സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം, അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്നു സംരക്ഷണം തരുന്ന കുടകള്‍ ഉപയോഗിക്കുക