കുതിരവട്ടമെന്ന സ്ഥലപ്പേരിനൊപ്പം പ്രശസ്തനായതാണോ പപ്പു എന്ന നടൻ അതെല്ലെങ്കിൽ പപ്പുവിനൊപ്പം പ്രസക്തമായതാണോ കുതിരവട്ടം എന്ന സ്ഥലം. ഓർത്തെടുക്കാൻ പ്രയാസമായിരിക്കും. എന്നാൽ സ്വതസിദ്ധമായ നർമ്മം കൊണ്ടും കോഴിക്കോടൻ ഭാഷാ ശൈലികൊണ്ടും മലയാളികളെ ചിരിപ്പിച്ച പപ്പുവെന്ന നടനെ നാമൊരിക്കലും മറക്കില്ല
നാടകത്തിന് കര്ട്ടന് കെട്ടാന്‍ പോയി നാടക നടനും, പിന്നീട് സിനിമയിലെ ഹാസ്യ നടനുമായി മാറിയതാണ് കുതിരവട്ടം പപ്പുവിന്റെ ജ-ീവിതകഥ. ആരും മറക്കാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ ആ കലാകാരന് മരിച്ചിട്ട് 2017 ഫെബ്രുവരി 25ന് പതിനേഴ് വർഷം പൂര്‍ത്തിയാവുന്നു
1936ല്‍ ഫറോക്കില്‍ ജ-നിച്ച പപ്പു പിന്നീടാണ് കുതിരവട്ടത്തേക്ക് താമസം മാറ്റിയത്. പനങ്ങോട്ട് രാമനും ദേവിയുമാണ് മാതാപിതാക്കള്‍ . പത്മദളാക്ഷന് എന്നായിരുന്നു യഥാര്‍ഥ പേര്.പത്മിനി ഭാര്യയും ബിന്ദു ,ബിജ-ു, ബിനു എന്നിവര്‍ മക്കളുമാണ്.
ഒട്ടേറെത്തവണ അവതരിപ്പിച്ച കുപ്പയിലൂടെ എന്ന നാടകമാണ് പപ്പുവിന്റെ അഭിനയ സിദ്ധിയും. തയ്യാറെടുപ്പൊന്നുമില്ലാതെ തത്സമയം തമാശ അഭിനയിക്കാനുള്ള കഴിവും സഹൃദയര്‍ക്കു മുന്നില്‍ തെളിയിച്ചത്.
അക്കാലത്ത് പപ്പു, കുഞ്ഞാവ, നെല്ലിക്കോട് ഭാസ്കരന് തുടങ്ങിയര്‍ ചേര്‍ന്ന് പൊറാട്ട് നാടകങ്ങളും തത്സമയ നാടകങ്ങളും അവതരിപ്പിച്ച് കാണികളെ ചിരിപ്പിച്ചു പോന്നു. മുടിയനായ പുത്രന് എന്ന നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് പപ്പു സിനിമയിലെത്തുന്നത് . നാടകം കണ്ട രാമുകാര്യാട്ട് മൂടുപടം എന്ന സിനിമയില്‍ ചെറിയൊരു വേഷം നല്കി.
കോഴിക്കോട്ടുകാരനായ എ.വിന്‍സെന്റിന്റെ ഭാര്‍ഗ്ഗവീ നിലയം എന്ന സിനിമയിലൂടെയാണ് പപ്പു ശ്രദ്ധിക്കപ്പെട്ടത്. ആ ചിത്രത്തിലൂടെ പത്മദളാക്ഷന് എന്ന നടന് കുതിരവട്ടം പപ്പുവായി മാറി . ആ പേരിട്ടത് ഭാര്‍ഗ്ഗവീനിലയത്തിന്റെ കഥാകൃത്ത് വൈക്കം മുഹമ്മദ് ബഷീറായിരുന്നു.
ഇന്ന് മാമുക്കോയയുടേതുപോലെ അന്ന് പപ്പുവിന്റെ കോഴിക്കോടന്‍ സംസാരം പ്രസിദ്ധമായിരുന്നു. വാക്കിലും നോക്കിലും നടപ്പിലും നില്‍പ്പിലും ഒരു പപ്പു ശൈലി അദ്ദേഹം ഉണ്ടാക്കിയെടുത്തു.
തേന്മാവിന് കൊമ്പത്ത് എന്ന സിനിമയിലെ ‘ടാസ്കി വിളീ’ എന്ന പ്രയോഗവും വെള്ളാനകളുടെ നാട്ടിലേ മെക്കാനിക്കിന്റെ ‘താമരശ്ശേരി ചോരൊം’ തുടങ്ങിയ സംഭാഷണ ശകലങ്ങളും ആളുകള്‍ കൊണ്ടാടിയിരുന്നൂ.
അമ്മയെ കാണാന്‍, പണിമുടക്ക്, കുട്ട്യേടത്തി, നഖക്ഷതങ്ങള്‍, വെള്ളാനകളുടെ നാട്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, തേന്മാവിന് കൊമ്പത്ത്, അഹിംസ, മണിചിത്രത്താഴ്, മിന്നാരം, ഏകലവ്യന് തുടങ്ങി ആയിരത്തി ഇരുനൂറോളം ചിത്രങ്ങളില്‍ പപ്പു വേഷമിട്ടു
ആക്ഷേപഹാസ്യങ്ങളിലും രാഷ്ട്രീയചര്‍ച്ചകളിലെ താരതമ്യങ്ങള്‍ക്കും പപ്പുവിന്റെ തമാശകള്‍ പകരമാകുന്നുണ്ട്. ടാസ്കി വിളിയെടാ,ആ ചെറിയ സ്പാനറിംഗെടുത്തേ,ഇപ്പ ശരിയാക്കിത്തരാം,താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍,അല്ല ഇതാരാ വാര്യംപള്ളിയിലെ മീനാക്ഷിയാ ഇങ്ങനെ തുടങ്ങുന്ന പപ്പുവിന്റെ സംഭാഷണശകലങ്ങള്‍. പുതു തലമുറ സോഷ്യൽ മീഡിയ ട്രോളുകളിലൂടെ ഇപ്പോഴും ഓർത്തുകൊണ്ടിരിക്കുന്നു