മംഗളൂരുവിൽ നടന്ന മതസൗഹാര്‍ദ സമ്മേളനത്തിൽ ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ. ആര്‍എസ്എസ് വിരട്ടലിന് മുന്നില്‍ പതറുന്നവനല്ല താനെന്നും, പിണറായി വിജയൻ എന്ന ഞാൻ മുഖ്യമന്ത്രിക്കസേരയിലേക്ക് നേരെ പൊട്ടിവീണ ആളല്ല, ബ്രണ്ണൻ കോളേജിൽ നിങ്ങളുടെ ഊരിപ്പിടിച്ച കത്തിക്കും ഉയർത്തിപ്പിടിച്ച വടിവാളിനും മുന്നിലൂടെ ഞാൻ നടന്ന് പോയിട്ടുണ്ട്, അന്ന് ഒന്നും ചെയ്യാൻ കഴിയാത്ത നിങ്ങൾ ഇന്ന് എന്ത് ചെയ്യുമെന്നാണു പറയുന്നത്..? എന്നും അദ്ദേഹം ചോദിച്ചു
ഊരിപ്പിടിച്ച കത്തിക്കിടയിലൂടെ നടന്നുപോയിട്ടുണ്ട്, അന്നൊന്നും ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ എന്തു ചെയ്യ്ത് കളയുമെന്നാണ്. മധ്യപ്രദേശിലെ എന്റെ യാത്ര തടഞ്ഞതിനെക്കുറിച്ച് നിങ്ങള്‍ പറയുന്നുണ്ട്. ഒരു മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഒരു സംസ്ഥാനത്ത് ഞാന്‍ ചെല്ലുമ്പോള്‍ ആ സംസ്ഥാനത്തെ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുക എന്നത് ഒരു മര്യാദയാണ്…ഒരു മുഖ്യമന്ത്രി സ്വീകരിക്കേണ്ട മര്യാദയാണ്. ആ സര്‍ക്കാര്‍ പറഞ്ഞു അങ്ങോട്ട് പോകാന്‍ പാടില്ലെന്ന്. ഞാനത് അനുസരിച്ചു. മുഖ്യമന്ത്രി അല്ലാത്ത പിണറായി വിജയന് ആയിരുന്നുവെങ്കില്‍ ഇന്ദ്രനും ചന്ദ്രനും പോലും എന്നെ തടയാന്‍ കഴിയില്ല എന്ന് നിങ്ങള്‍ മനസ്സിലാക്കണം. അതുകൊണ്ട് ആ വിരട്ടല്‍ ഒന്നും ഇങ്ങോട്ട് വേണ്ട. എന്തിന് വെറുതെ അത്തരം പ്രയോഗങ്ങള്‍ നടത്തുന്നു. അതുകൊണ്ട് നമ്മുടെ നാട് ഇതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഒരാള്‍ക്ക് ഇവിടെ വന്ന് സംസാരിക്കാന്‍ കഴിയില്ലെന്ന ധാര്‍ഷ്ട്യം നിറഞ്ഞ സമീപനത്തിനെതിരെ പ്രതികരിക്കാന്‍ തയ്യാറായിട്ടുണ്ട്.
-പിണറായി വിജയന്