Home » ന്യൂസ് & വ്യൂസ് » മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു

മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു

മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു. പ്രൊഫ.ഖാദര്‍ മൊയ്തീനാണ് ദേശീയ അധ്യക്ഷന്‍. ചെന്നൈ അബു സരോവര്‍ പോര്‍ട്ടി കോയില്‍ നടന്ന ദേശീയ പ്രവര്‍ത്തക സമിതി യോഗമാണ് പുതിയ ഭരവാഹികളെ തിരഞ്ഞെടുത്തത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പൊളിറ്റിക്കല്‍ അഡ്‌വൈസറി കമ്മിറ്റി ചെയര്‍മാന്‍.

ഇ.ടി മുഹമ്മദ് ബഷീറാണ് പുതിയ ഓര്‍ഗനൈസിംഗ് സെക്രട്ടറി.പി .വി അബ്ദുല്‍ വഹാബിനെ ട്രഷററായും തെരഞ്ഞെടുത്തു. അഡ്വ.ഇഖ്ബാല്‍, തസ്ത ഗീര്‍ ആഗ (വൈസ് പ്രസിഡന്റ്), എം.പി അബ്ദുസമദ് സമദാനി, ഖുറം അനീസ് , ഷഹന്‍ഷാ ജഹാംഗീര്‍, നഈം അക്തര്‍, സിറാജ് ഇബ്രാഹീം സേട്ട് (സെക്രട്ടറിമാര്‍), കൗസര്‍ ഹയാത് ഖാന്‍, ബാസിത്, ഷമീം, ഷറഫുദ്ദീന്‍, ഡോ.മതീന്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

ഇ അഹമ്മദിന്റെ പകരക്കാരനായി മലപ്പുറം മണ്ഡലത്തില്‍നിന്ന് കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കുന്ന കാര്യത്തിലും മുസ്ലിം ലീഗില്‍ ഏകേദേശം തീരുമാനമായതായാണ് സൂചന.

Leave a Reply