Home » ഇൻ ഫോക്കസ് » ജെല്ലിക്കെട്ടിന് പിന്നാലെ മലപ്പുറത്ത് നടന്ന കാളപൂട്ട് മത്സരം വിവാദത്തിൽ

ജെല്ലിക്കെട്ടിന് പിന്നാലെ മലപ്പുറത്ത് നടന്ന കാളപൂട്ട് മത്സരം വിവാദത്തിൽ

എടപ്പാള്‍ സ്വകാര്യ വ്യക്തിയുടെ വയലില്‍ നടന്ന കാളപൂട്ട് വിവാദമായി. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോടും റവന്യൂ വകുപ്പിനോടും മലപ്പുറം ജില്ല കലക്ടര്‍ അമിത് മീണ ആവശ്യപ്പെട്ടു. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം നടത്തിയതിന് ശേഷമേ തുടര്‍നടപടികള്‍ തീരുമാനിക്കൂവെന്നും പൊന്നാനി സി.ഐ ജോണ്‍സണ്‍ പറഞ്ഞു.

മത്സരത്തില്‍ പങ്കെടുക്കാന്‍ അയല്‍ പ്രദേശങ്ങളില്‍ നിന്നും നിരവധി കര്‍ഷകര്‍ കാളകളുമായി എത്തിയിരുന്നു. കാളകളുടെ വാലില്‍ കടിച്ചും മറ്റും വിറളി പിടിപ്പിച്ചാണ് മത്സരത്തില്‍ പങ്കെടുപ്പിച്ചതെന്ന് ആരോപണമുണ്ട്. വളാഞ്ചേരി, അയിലക്കാട് എന്നിവിങ്ങളില്‍ നിന്നും കാളകളെ പങ്കെടുപ്പിച്ചതായാണ് റിപ്പോര്‍ട്ട്. 50 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വാദം. കാളകളെ ഉപദ്രവിച്ചിട്ടില്ലെന്നും കാളപൂട്ട് മത്സരം നിരോധിച്ചത് മൂലം ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് കാളപൂട്ട് മത്സരം നടത്തിയതെന്നും സംഘാടകര്‍ മാധ്യമങ്ങളോട് പറഞ്ഞു

ഫോട്ടോ: ദേവരാജ് ദേവൻ

Leave a Reply