Home » നമ്മുടെ കോഴിക്കോട് » മിഠായിത്തെരുവ് തീപ്പിടുത്തം; സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ തീരുമാനം

മിഠായിത്തെരുവ് തീപ്പിടുത്തം; സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ തീരുമാനം

മിഠായിത്തെരുവില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപിടിത്തം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ല ഭരണകൂടത്തിന്റെയും കോര്‍പ്പറേഷന്റെയും തീരുമാനം. ഇന്നലെ കളക്ട്രേറേറ്റില്‍ ചേര്‍ന്ന ജില്ല ഭരണകൂടം, കോര്‍പ്പറേഷന്‍, പൊലീസ്, ഫയര്‍ഫോഴ്‌സ്, വ്യാപാരികള്‍ തുടങ്ങിയവരുടെ സംയുക്ത യോഗം മിഠായിത്തെരുവിലെ സുരക്ഷ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 25ന് മുമ്പ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ നവീകരിക്കാന്‍ കളക്ടര്‍ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത് വ്യാപാരികള്‍ അംഗീകരിച്ചു.അല്ലാത്തപക്ഷം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമപ്രകാനം നടപടയെടുക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.
വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 28ന് ടാഗോര്‍ ഹാളില്‍ നഗരത്തിലെ വ്യാപാരികള്‍ക്കായി ക്ലാസ് സംഘടിപ്പിക്കും. ഫയര്‍ഫോഴ്‌സ്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ട്രേറ്റ്, കെ.എസ്.ഇ.ബി, കോര്‍പ്പറേഷന്‍ എന്‍ജിനീയറിംഗ് വിഭാഗം എന്നിവര്‍ ക്ലാസുകളെടുക്കും. തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ നഗരസഭ ശക്തമായി ഇടപെടണമെന്നും ഇതിന് സര്‍ക്കാരില്‍ നിന്ന് പിന്തുണയുമുണ്ടാകുമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. അപകടങ്ങള്‍ക്ക് ഇടയാക്കുന്ന വൈദ്യുതി കണക്ഷനുകള്‍ സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തുമെന്ന് മേയര്‍ അറിയിച്ചു.
ലൈസന്‍സ് സംബന്ധിച്ച് കൃത്യമായ പരിശോധന നടത്തി നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കടകള്‍ ഒഴിപ്പിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാവണമെന്ന് വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ ആവശ്യപ്പെട്ടു. മിക്കകടകളിലെ വയറിംഗിലേയും മേല്‍ക്കൂരകളുടെ നിര്‍മ്മാണത്തിലേയും അപാകതകള്‍ അപകടങ്ങളുണ്ടാക്കുന്നതാണ്. തീപിടിത്തത്തിന് സാധ്യതയുണ്ടാകുന്ന സൗന്ദര്യവത്കരണം വ്യാപാരികള്‍ ഒഴിവാക്കണമെന്നും എ.പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. ഫയര്‍ഫോഴ്‌സിനെ എല്ലാവിധ ഉപകരണങ്ങളോടേയും സുസജ്ജമാക്കുന്നതിന് നടപടിയുണ്ടാവണമെന്ന് എം.കെ.മുനീര്‍ എം.എല്‍.എ പറഞ്ഞു. വ്യാപാരികളെ ദ്രോഹിക്കാതെ നവീകരണം സാദ്ധ്യമാക്കണമെന്ന് വ്യാപാരി സംഘനാനേതാക്കള്‍ ആശ്യപ്പെട്ടു. ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കറിനെ യോഗം അഭിനന്ദിച്ചു.

Leave a Reply