2017 ഓസ്കറില് മികച്ച പ്രകടനം നടത്തി ഡാമിയന്‍ ചസെല്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ‘ലാ ലാ ലാന്‍ഡ്’. മികച്ച നടിയും സംവിധായകനും ഛായാഗ്രഹണവുമടക്കം ആറ് പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബിലും ചിത്രം മികച്ച പ്രകടനം നടത്തിയിരുന്നു. ബാരി ജെങ്കിന്‍സ് സംവിധാനം ചെയ്ത ‘മൂണ്‍ലൈറ്റ്’ ആണ് മികച്ച ചിത്രം.
മികച്ച നടി (എമ്മ സ്റ്റോണ്‍), സംവിധായകന് (ഡാമിയന്‍ ചസെല്‍), ഒറിജിനല്‍ സോംഗ് (സിറ്റി ഓഫ് സ്റ്റാര്‍സ്), ഒറിജിനല്‍ സ്കോര്‍ (ജസ്റ്റിന് ഹര്‍വിറ്റ്സ്), ഛായാഗ്രഹണം (ലിനസ് സാന്ഡ്ഗ്രെയ്ന്), പ്രൊഡക്ഷന്‍ ഡിസൈന്‍ (ഡേവിഡ് വാസ്കോ) എന്നീ പുരസ്കാരങ്ങളാണ് ‘ലാ ലാ ലാന്‍ഡി’ ലഭിച്ചത്.