Home » ന്യൂസ് & വ്യൂസ് » ഹയര്‍ സെക്കണ്ടറി പരീക്ഷാപ്പേടി മാറ്റാന്‍ ടോള്‍ ഫ്രീ നമ്പര്‍

ഹയര്‍ സെക്കണ്ടറി പരീക്ഷാപ്പേടി മാറ്റാന്‍ ടോള്‍ ഫ്രീ നമ്പര്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ടു കുട്ടികള്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങള്‍ ലഘൂകരിക്കാന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍ 1800 425 5198 വഴി സൗജന്യ കൗണ്‍സലിങ് സഹായം ലഭിക്കും. വീ ഹെല്‍പ് എന്ന പേരിലുള്ള സഹായകേന്ദ്രത്തിലൂടെ കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും മാര്‍ച്ച് ഒന്നു മുതല്‍ പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ സേവനം ലഭ്യമാക്കുമെന്നു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു.

Leave a Reply