Home » ന്യൂസ് & വ്യൂസ് » പിണറായിയുടെ തലയെടുക്കുന്നയാള്‍ക്ക് ഒരുകോടി വിലയിട്ട് ആര്‍എസ്എസ് നേതാവ്;

പിണറായിയുടെ തലയെടുക്കുന്നയാള്‍ക്ക് ഒരുകോടി വിലയിട്ട് ആര്‍എസ്എസ് നേതാവ്;

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നയാള്‍ക്ക് ഒരു കോടി രൂപ വിലയിട്ട് ആര്‍എസ്എസ് നേതാവ്. മധ്യപ്രദേശ് ഉജ്ജെയിനിലെ ആര്‍എസ്എസ് പ്രമുഖായ ഡോക്ടര്‍ ചന്ദ്രാവത്താണ് പിണറായി വിജയന്റെ തലക്ക് ഒരുകോടി രൂപ ഇനാം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. മധ്യപ്രദേശ് എംപി ചിന്താമണി മാളവ്യയും ഉജ്ജെയിന്‍ എംഎല്‍എ മോഹന്‍ യാദവും പങ്കെടുത്ത ചടങ്ങിലാണ് ആര്‍എസ്എസ് നേതാവിന്റെ കൊലവിളി. തന്റെ എല്ലാ സ്വത്തുക്കള്‍ വിറ്റാണങ്കിലും പാരിതോഷികം നല്‍കുമെന്നാണ് ആര്‍എസ്എസ് നേതാവ് വേദിയില്‍ പ്രസംഗിച്ചത്.

കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ സിപിഐഎമ്മില്‍ കുറ്റമാരോപിച്ച് ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയിലാണ് നേതാവിന്റെ കൊലവിളി. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് അടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടുവെന്ന് ആര്‍എസ്എസ് ആരോപിക്കുന്നു.

Leave a Reply