Home » ഇൻ ഫോക്കസ് » പ്രകൃതവിരുദ്ധ വികസനം ബുദ്ധിമോശമാണെന്ന് മനസിലാക്കാൻ കാലം ഇനിയും തെളിവുകൾ നൽകേണ്ടി വരുമോ?: ആഷിക് അബു

പ്രകൃതവിരുദ്ധ വികസനം ബുദ്ധിമോശമാണെന്ന് മനസിലാക്കാൻ കാലം ഇനിയും തെളിവുകൾ നൽകേണ്ടി വരുമോ?: ആഷിക് അബു

ആതിരപ്പിള്ളി വൈദ്യുതിപദ്ധതിയുമായി മുന്നോട്ട് പോകുമെന്ന സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിക് അബു രംഗത്ത്. പ്രകൃതിവിരുദ്ധ വികസനം ബുദ്ധിമോശമാണെന്ന് മനസിലാക്കാന്‍ കാലം ഇനിയും തെളിവുകള്‍ നല്‍കേണ്ടിവരുമോ എന്ന് ചോദിക്കുന്ന ആഷിക് അണക്കെട്ടിന് പകരം മറ്റൊരു പുരോഗമന ആശയം നടപ്പിലാക്കി സര്‍ക്കാര്‍ ഇടതുചിന്തയുടെ മൂല്യം കാക്കണമെന്നും പറയുന്നു.

പ്രകൃതവിരുദ്ധ വികസനം ബുദ്ധിമോശമാണെന്ന് മനസിലാക്കാൻ കാലം ഇനിയും തെളിവുകൾ നൽകേണ്ടി വരുമോ?
‘2017ൽ’, ‘കേരളത്തിൽ’ ഒരു ‘മാർക്സിസ്റ്റ്’ സർക്കാർ ആ ആശയത്തെ ഉപേക്ഷിച്ചും മറ്റൊരു നൂതനവും ശാസ്ത്രീയവും പുരോഗമനപരവുമായ ആശയം നടപ്പിൽ വരുത്തിയും ഇടതുചിന്തയുടെ മൂല്യം കാക്കേണ്ടതാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷിത് കേരളത്തിൽ ഇനിയെങ്കിലും സജീവമായി ഇടപെടണമെന്ന് ആഗ്രഹിക്കുന്നു.
#NoMoreDams

Leave a Reply