രൂക്ഷമായ വരള്‍ച്ചമൂലം കുടിവെളളം ക്ഷാമം വരാനിടയുളള സാഹചര്യത്തില്‍ കുഴല്‍കിണര്‍ നിര്‍മ്മാണം ഗാര്‍ഹികാവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തി കോഴിക്കോട് ജില്ല കളക്ടര്‍ ഉത്തരവിട്ടു. സ്വകാര്യകുഴല്കിണര് നിര്‍മ്മാണം നിയന്ത്രിക്കേണ്ടതാണെന്നും ഭൂഗര്‍ഭ ജല വകുപ്പിലെ ജില്ലാ ഉദ്യോഗസ്ഥന്റെ ശുപാര്‍ശ അനുസരിച്ച് ആവശ്യമായ പ്രദേശങ്ങളില്‍ ജില്ലാകളക്ടര്‍ക്ക് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ടിന്റെ വ്യവസ്ഥയ്ക്ക് വിധേയമായി നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാവുന്നതാണെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് ഉത്തരവ്.
ഗാര്‍ഹികാവശ്യത്തിനായി കുഴിക്കുന്ന കുഴല്‍കിണറുകളുടെ വ്യാസം നാലര അടിയും ആഴം പരമാവധി 80 മീറ്ററിലും കൂടുതലാകാന്‍ പാടില്ല. ഗാര്‍ഹിക ആവശ്യത്തിന് കുഴല്‍കിണര്‍ കുഴിക്കുന്നതിന് ആവശ്യമായ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ചുള്ള അനുമതി ബന്ധപ്പെട്ടവര്‍ മുന്‍കൂര്‍ വാങ്ങിച്ചിരിക്കേണ്ടതാണ്.
ഭൂഗര്‍ഭ ജലവകുപ്പിലെ ജില്ലാഉദ്യോഗസ്ഥന് ശുപാര്‍ശ ചെയ്യുന്ന പക്ഷം വരള്‍ച്ച രൂക്ഷമായി ബാധിച്ചിട്ടുള്ള പ്രദേശങ്ങളില്‍ ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 34(ജെ) പ്രകാരം സ്വകാര്യ കുഴല്‍കിണര്‍ നിര്‍മ്മാണം നിര്‍ത്തി വയ്ക്കേണ്ടതാണ്. ഈ വ്യവസ്ഥ ലംഘിക്കുന്ന പക്ഷം കുഴല്‍കിണര്‍ നിര്‍മ്മാതാവ്, ഉപഭോക്താവ് എന്നിവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം പ്രകാരം കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. നിലവില്‍ വ്യാവസായിക ?വാണിജ്യ ആവശ്യങ്ങള്‍ക്കായി കുഴല്‍കിണറുകള്‍ കുഴിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്ന പക്ഷം തടയേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ യു.വി.ജോസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.