പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ മാറ്റം വരുത്തിക്കൊണ്ട് കോഴിക്കോടിന് പുതിയ സിറ്റി കമ്മീഷ്ണറായി രാജസ്ഥാന്‍കാരി ഉമ ബെഹ്റ എത്തുന്നു. നിലവില്‍ മലപ്പുറം എം.എസ്.പി കമാന്ഡാന്റാണ് ഉമ. കോഴിക്കോട് കമ്മീഷണര്‍ പി.എ വത്സന് പകരമായിട്ടാണ് ഉമ ബെഹ്റ സ്ഥാനമേല്‍ക്കുന്നത്. മലപ്പുറം എം.എസ്.പി കമാന്‍ഡന്റ് പദവിക്കുശേഷമാണ് ഉമ ബെഹ്റ കോഴിക്കോടെത്തുന്നത്.
പതിനേഴു വര്‍ഷത്തിനു ശേഷമാണ് സിറ്റി പോലീസ് കമമീഷ്ണറായി ഒരു വനിത സ്ഥാനമേല്‍ക്കുന്നത്.
അസം, മേഘാലയ കാഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥയായിരുന്ന ഉമ കേരള കാഡര്‍ ഉദ്യോഗസ്ഥനായ ദേബേഷ് കുമാര്‍ ബെഹ്റയെ വിവാഹം ചെയ്ത് കേരള കാഡറിലേക്ക് മാറുകയായിരുന്നു. നേരത്തേ പൊലീസ് ആസ്ഥാനത്ത് എ.എ.ഐ.ജി ആയി പദവി ലഭിച്ചിരുന്നു. മേഘാലയയിലെ ജയന്തിയ ഹില്‍സ് എഎസ്പിയായാണ് തുടക്കം. ശേഷം ഷില്ലോങ് എഎസ്പിയായി തുടര്‍ന്നു. ക്രൈംബ്രാഞ്ച് എസ്പിയായി രണ്ടു ജില്ലകളില്‍ സ്ഥാനം വഹിക്കുകയും, തണ്ടര്‍ ബോള്‍ട്ട്സ് കമാന്‍ഡോ സംഘത്തിന്റെ കമന്ഡാന്റോ, ആലപ്പുഴ ജില്ലാ പോലീസ് മേധാവി, തൃശൂര്‍ റൂറല്‍ എസ് പി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
മലബാര്‍ സ്പെഷല്‍ പോലീസിന്റെ 94 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ കമാന്‍ഡന്റ് പദവി ലഭിക്കുന്നതെന്ന ബഹുമതിയും ഉമക്കുണ്ട്. നീണ്ട പരിചയ സമ്പത്തുള്ള ഉമ, കോഴിക്കോട് പുതിയ കമ്മീഷ്ണറായി സ്ഥാനമേല്ക്കുമ്പോള് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഏറെ പ്രതീക്ഷയോടെ ഈ അധികാരത്തെ സ്വാഗതം ചെയ്യാം.